ഇവനൊക്കെ വീട്ടില് പോയി കെടന്നൂടേ..., ഇതാണ് മുഴുക്കുടിയന്‍ മുരളി; ജയസൂര്യക്ക് പിറന്നാള്‍ സമ്മാനമായി ടീസര്‍

ഇവനൊക്കെ വീട്ടില് പോയി കെടന്നൂടേ..., ഇതാണ് മുഴുക്കുടിയന്‍ മുരളി; ജയസൂര്യക്ക് പിറന്നാള്‍ സമ്മാനമായി ടീസര്‍

ജയസൂര്യക്ക് പിറന്നാള്‍ സമ്മാനമായി വെള്ളം എന്ന സിനിമയുടെ ടീസര്‍. ക്യാപ്റ്റന് ശേഷം ജയസൂര്യ പ്രജേഷ്‌സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് 'വെള്ളം'. നടന്‍ മോഹന്‍ലാലാണ് തന്റെ എഫ്ബി പേജിലൂടെ 'വെള്ളം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. വഴിവക്കില്‍ കുടിച്ച് ബോധമില്ലാതെ കിടക്കുന്ന മുരളിയെ പരിചയപ്പെടുത്തിയാണ് ടീസര്‍. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്‌നേഹ എന്നിവര്‍ നായികമാരാവുന്നു.

എന്റെ ലൈഫില്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും, എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു കഥാപാത്രം.

ജയസൂര്യ

സിദ്ദിഖ്, ഇന്ദ്രന്‍സ്,ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി,വെട്ടുക്കിളി പ്രകാശന്‍,നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍,ബാബു അന്നൂര്‍,മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂര്‍,ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മിഎന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.

റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ് നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ബിജിത്ത് ബാല.

പ്രൊജക്റ്റ് ഡിസൈന്‍-ബാദുഷ,കോ പ്രൊഡ്യൂസര്‍-ബിജു തോരണത്തേല്‍, പ്രൊാഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-അജയന്‍ മങ്ങാട്, മേക്കപ്പ്-ലിബിസണ്‍ മോഹനന്‍,കിരണ്‍ രാജ്,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,പരസ്യകല-തമീര്‍ ഓകെ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ് - വിജേഷ് വിശ്വം,ഷംസുദ്ദീന്‍ കുട്ടോത്ത്, ജയറാം സ്വാമി ,പ്രൊഡക്ഷന്‍ മാനേജര്‍-അഭിലാഷ് ,വിതരണം-സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്.പി. ആര്‍. ഒ - എ എസ് ദിനേശ്.

ഇവനൊക്കെ വീട്ടില് പോയി കെടന്നൂടേ..., ഇതാണ് മുഴുക്കുടിയന്‍ മുരളി; ജയസൂര്യക്ക് പിറന്നാള്‍ സമ്മാനമായി ടീസര്‍
മിഥുന്‍ മാനുവല്‍ തോമസ് ബോളിവുഡില്‍, അഞ്ചാം പാതിര റീമേക്ക്

വെള്ളം എന്ന സിനിമയിലെ മുരളിയെക്കുറിച്ച് ജയസൂര്യ

എന്റെ ലൈഫില്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും, എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു കഥാപാത്രം. വെള്ളം എന്ന സിനിമ കണ്ടാല്‍ മാത്രമേ മനസിലാകൂ. എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും. ഇവിടെയുള്ള എല്ലാ സാധാരണക്കാര്‍ക്കും ലക്ഷ്വറി ലൈഫില്‍ ജീവിക്കുന്നവര്‍ക്കും കണക്ട് ചെയ്യാനാകുന്ന സിനിമ ആയിരിക്കും.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in