കിങ്ഡത്തിലെ ഇന്‍ട്രോ സീനില്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത് വിജയ് സേതുപതിയുടെ ആ പെര്‍ഫോമന്‍സ്: വെങ്കിടേഷ്

കിങ്ഡത്തിലെ ഇന്‍ട്രോ സീനില്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത് വിജയ് സേതുപതിയുടെ ആ പെര്‍ഫോമന്‍സ്: വെങ്കിടേഷ്
Published on

സിക്സ് പാക്കോ, കട്ടിങ്ങോ ഒന്നും ഇല്ലാതെ തന്നെ വില്ലനായി മാസ് കാണിക്കാൻ സാധിക്കും എന്ന വിശ്വാസം തനിക്ക് തന്നത് വിജയ് സേതുപതിയായിരുന്നു എന്ന് നടൻ വെങ്കിടേഷ്. കിങ്ഡം എന്ന വിജയ് ദേവരക്കൊണ്ട സിനിമയിൽ ശ്രദ്ധേയമായ വില്ലൻ വേഷം ചെയ്തത് എത്തരത്തിലായിരുന്നു എന്നും ആദ്യ ഷോട്ട് തന്നെ തനിക്ക് വലിയ കോൺഫിഡൻസ് തന്നു എന്നും വെങ്കിടേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

വെങ്കിടേഷിന്റെ വാക്കുകൾ

ഇൻട്രോയ്ക്കായി ആദ്യം എടുക്കുന്നത് ഒരു ബാക്ക് ഷോട്ടാണ്. വിക്രം സിനിമയ്ക്കകത്ത് വിജയ് സേതുപതിയുടെ ഒരു ഇൻട്രോ സീനുണ്ട്. അതിൽ പുള്ളി ഷർട്ട്ലെസ് ആണ്. പുള്ളിക്കും വയറുണ്ട്. അതായിരുന്നു എനിക്ക് കോൺഫിഡൻസ് കൂട്ടിത്തന്നത്. നമ്മൾ നമ്മുടെ ശരീരത്തിൽ അണ്ടർ കോൺഫിഡന്റായി ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നിയത് അപ്പോഴാണ്. സിനിമയുടെ പോക്കിനിടയിലാണ് ഇതാണ് എന്റെ ഇൻട്രോ എന്ന് ഞാൻ മനസിലാക്കുന്നത്.

ഷർട്ട് ഇല്ലാതെ വരണം, ഞാനാണെങ്കിൽ സിനിമയ്ക്കായി എട്ട് കിലോ കൂട്ടിയിട്ടുണ്ടായിരുന്നു. എനിക്ക് നല്ല വയറുണ്ടായിരുന്നു. എനിക്ക് സിക്സ് പാക്കോ കട്ടിങ്ങോ ഒന്നുമില്ല. പക്ഷെ, ഇതൊന്നും എന്റെ മനസിൽ ഉണ്ടായിരുന്നില്ല. ബാക്ക് ഷോട്ട് ആയതുകൊണ്ടുതന്നെ കോൺഫിഡൻസ് ഇരട്ടിയായി. ആദ്യം ഷർട്ട് ഊരിയപ്പോൾ ഒരു ചമ്മലുണ്ടായിരുന്നു. പക്ഷെ, ആ ചമ്മൽ മാറാതെ നമുക്ക് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട്, ഞാൻ ഷർട്ട് ഇടാതെ തന്നെ പിന്നെ എല്ലായിടത്തും നടക്കാൻ തുടങ്ങി. ഷൂട്ട് ചെയ്ത പല ഭാ​ഗങ്ങളും കട്ട് ആക്കിയിരുന്നു. പക്ഷെ, എന്നിരുന്നാലും ആ പരിപാടിയിൽ ഞാൻ ഭയങ്കര ഹാപ്പി ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in