'പാര് മുഴുവനും എതിരെയെങ്കിലും പാട്ട് കൊണ്ട് ഞാൻ പോര് നടത്തും'; വേടന്റെ 'തെരുവിന്റെ മോൻ' മ്യൂസിക് വീഡിയോ

'പാര് മുഴുവനും എതിരെയെങ്കിലും പാട്ട് കൊണ്ട് ഞാൻ പോര് നടത്തും'; വേടന്റെ 'തെരുവിന്റെ മോൻ' മ്യൂസിക് വീഡിയോ
Published on

'തെരുവിന്റെ മോൻ' എന്ന മ്യൂസിക് വീഡിയോയുമായി വേടൻ. വേടന്റെ തന്നെ ഏറെ ജനപ്രിയമായ കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്. ഏറെ ആരാധകരുള്ള വേടന്റെ ​ഗാനങ്ങളിലൊന്നാണ് തെരുവിന്റെ മോൻ. അതാണ് ഇപ്പോൾ വീഡിയോ ആയി പുറത്തിറക്കിയിരിക്കുന്നത്. തെരുവിന്റെ മോന്റെ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.

ഹൃധ്വിക്ക് ശശികുമാർ ആണ് ​ഗാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റ് ചെയ്തിരിക്കുന്നത് കശ്യപ് ഭാസ്ക്കർ ആണ്. മലയാളത്തിൽ അടുത്തിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകി വരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ “ഉറങ്ങട്ടെ” എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്. സ്വതന്ത്ര സംഗീത ശാഖയുടെ മുന്നേറ്റത്തിനായി ഒട്ടനവധി കലാകാരന്മാർക്ക് അവരുടെ സംഗീതം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഈ മ്യൂസിക് ലേബലും, ചാനലും വഴി കഴിഞ്ഞെന്ന് ആഷിഖ് ബാവ പറയുന്നു. വേടന്റെ സംഗീതം ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.

വിഷ്ണു മലയിൽ കലാസംവിധാനം നിർവഹിക്കുന്ന ഈ ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിഗ്നേഷ് ഗുരുലാൽ ആണ്. കളറിസ്റ്റ്- ജോയ്നർ തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അമൽ അരിക്കൻ, വിനായക് മോഹൻ, രതുൽ കൃഷ്ണ. ഫിനാൻസ്- വൈഷ്ണവ് ഗുരുലാൽ, അസോസിയേറ്റ് ക്യാമറാമാൻ- സി.ആർ നാരായണൻ, അസോസിയേറ്റ് ആർട്ട് ഡയറക്ടർ- അമേലേഷ് എം.കെ, പ്രൊഡക്ഷൻ ഹൗസ്- റൈറ്റ് ബ്രെയിൻ സിഡ്രോം, ആർട്ടിസ്റ്റ് മാനേജ്മെന്റ്- ആൾട്ട് പ്ലസ്, പ്രെഡക്ടറ്റ് കോഡിനേറ്റർ- സുഷിൻ മാരൻ, മിക്സ് ആന്റ് മാസ്റ്റർ- അഷ്ബിൻ പോൾസൺ, പബ്ലിസിറ്റി ഡിസൈൻ- മാർട്ടിൻ ഷാജി

Related Stories

No stories found.
logo
The Cue
www.thecue.in