വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ തിരിച്ചുവരവ്; 'നിവിൻ പോളി ഷോ'യെന്ന് സോഷ്യൽ മീഡിയ

'Varshangalkku Shesham' Malayalam movie review
'Varshangalkku Shesham' Malayalam movie review

നിവിൻ പോളിയുടെ മാസ് എന്റർടെയിനർ റോളിലേക്കുള്ള മെ​ഗാ കംബാക്ക് ആണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലെ കഥാപാത്രമെന്ന് സോഷ്യൽ മീഡിയ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ റിലീസിന് പിന്നാലെ നിവിൻ പോളി അവതരിപ്പിച്ച നിതിൻ മോളി എന്ന് പേരുള്ള സൂപ്പർസ്റ്റാർ കഥാപാത്രത്തെ പ്രകീർത്തിച്ചുള്ള ട്വീറ്റുകളാണ് എക്സ് പ്ലാറ്റ്ഫോമിൽ. സിനിമക്ക് പിന്നാലെ ട്രെൻഡിം​ഗ് ഹാഷ് ടാ​ഗുമാണ് നിവിൻ പോളി.

'Varshangalkku Shesham' Malayalam movie review
'Varshangalkku Shesham' Malayalam movie review

വിവിധ പ്രായങ്ങളിലൂടെ കടന്നുപോകുന്ന വേണു എന്ന ഫിലിംമേക്കറായി ധ്യാൻ ശ്രീനിവാസൻ കരിയർ ബെസ്റ്റ് പ്രകടനം കാഴ്ച വച്ചതായി അഭിപ്രായമുയർന്ന ചിത്രത്തിൽ എക്സ്റ്റൻഡ് കാമിയോ റോളിലാണ് നിവിൻ പോളി. ഓവർ ദ ടോപ് സ്വഭാവത്തിലുള്ള കഥാപാത്രമായെത്തിയ നിവിൻ പോളിക്ക് തിയറ്ററിൽ ലഭിക്കുന്ന കയ്യടിയുടെ വീഡിയോകളും സോഷ്യൽ മീഡിയയിലുണ്ട്.

നിവിൻ പോളിയുടെ കൈകളിൽ ഭദ്രമായൊരു കഥാപാത്രമാണ് സിനിമയിലേതെന്നും തിയറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ടതിനാൽ കൂടുതൽ പറയില്ലെന്നും സംവിധായകൻ വിനീത് ശ്രീനിവാസൻ റിലീസ് മുമ്പ് പറഞ്ഞിരുന്നു. നിവിൻ പോളി ദ എന്റർടെയിനർ ഇസ് ബാക്ക്, റീലുകളും ഷോർട്സുകളും ഇനി ഭരിക്കാൻ പോകുന്ന കാരക്ടർ, നിവിൻ ദ ഷോ സ്റ്റീലർ, നിവിൻ പോളിയുടെ അഴിഞ്ഞാട്ടം തുടങ്ങിയ ടാ​ഗ് ലൈനുകൾക്കൊപ്പമാണ് സിനിമയെക്കുറിച്ചുള്ള റിവ്യൂകൾ നിറയുന്നത്. കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയുടെ വിവിധ കാലങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.

Related Stories

No stories found.
logo
The Cue
www.thecue.in