ജോജു ജോർജ്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ; വരവ് ചിത്രികരണം ആരംഭിച്ചു

ജോജു ജോർജ്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ; വരവ് ചിത്രികരണം ആരംഭിച്ചു
Published on

ഷാജി കൈലാസും ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘വരവി’ന്റെ ചിത്രീകരണം ആരംഭിച്ചു. സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വലിയ മുതൽമുടക്കിലും, വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്.

കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു,, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിങ്ങനെ മലയാളത്തിൽ ആദ്യമായി ഒരു സിനിമയിൽ 4 ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഹൈറേഞ്ച് മലനിരകളില്‍ ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസ്സികമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എ.കെ. സാജനാണ്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ചിത്രത്തിന്റെ സഹ നിർമാണം ജോമി ജോസഫ്.

മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൾ, , കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീര സനിഷ്.സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പിആർഓ - വാഴൂർജോസ്. മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

Related Stories

No stories found.
logo
The Cue
www.thecue.in