വീണ്ടും ക്രൈം ത്രില്ലര്‍ സീരീസുമായി ആമസോണ്‍ പ്രൈം, എസ്.ജെ സൂര്യയുടെ 'വദന്തി - ദി ഫെബിള്‍ ഓഫ് വെലോണി' ട്രെയ്‌ലര്‍

വീണ്ടും ക്രൈം ത്രില്ലര്‍ സീരീസുമായി ആമസോണ്‍ പ്രൈം, എസ്.ജെ സൂര്യയുടെ 'വദന്തി - ദി ഫെബിള്‍ ഓഫ് വെലോണി' ട്രെയ്‌ലര്‍

എസ് ജെ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസായ 'വദന്തി- ദി ഫെബിള്‍ ഓഫ് വെലോണി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.ആന്‍ഡ്രൂ ലൂയിസാണ് പരമ്പര സംവിധാനം ചെയ്യുന്നത്. വാള്‍വാച്ചര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കറും ഗായത്രിയും ചേര്‍ന്നാണ് പരമ്പരയുടെ നിര്‍മ്മാണം. തെന്നിന്ത്യയില്‍ തരംഗമായ 'വിക്രംവേദ'യുടെ സംവിധായകരാണ് പുഷ്‌കറും ഗായത്രിയും. ലൈല, എം നാസര്‍, വിവേക് പ്രസന്ന, കുമാരന്‍, സ്മൃതി വെങ്കട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെലോണി എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് പുതുമുഖമായ സഞ്ജനയാണ്.

വെലോണിയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസുകാരന്‍ വിവേകായാണ് എസ് ജെ സൂര്യ എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ കിംവദന്തികളാല്‍ നിറഞ്ഞതാണ് ഈ പരമ്പര. വെലോണിയെ പറ്റിയുള്ള ഗോസിപ്പുകള്‍ക്കിടയില്‍ സത്യം കണ്ടുപിടിക്കുകയെന്നതാണ് വിവേകിന്റെ ചുമതല. കേസിന്റെ കുരുക്ക് അഴിക്കാനുള്ള വിവേകിന്റെ യാത്രയിലെക്കാണ് ട്രെയിലര്‍ നമ്മെ കൂട്ടികൊണ്ടുപോകുന്നത്.

18 വയസ്സുള്ള വെലോണിയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസുകാരന്‍ വിവേകായാണ് എസ് ജെ സൂര്യ എത്തുന്നത്. എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം പരമ്പര ഹിന്ദി, തെലുങ്ക്,മലയാളം,കന്നട ഭാഷകളില്‍ ഡിസംബര്‍ 2 മുതല്‍ ഇന്ത്യയിലെയും 250 രാജ്യങ്ങളിലുമായി പ്രീമിയര്‍ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in