ചാക്കോച്ചനാണേല്‍ തിയ്യേറ്ററില്‍ ആരും വരില്ലെന്ന് പറഞ്ഞവരുണ്ട്, ഇന്നവര്‍ ചാക്കോച്ചന്റെ ഡേറ്റിനുവേണ്ടി പിന്നാലെ പോകുന്നു : വി കെ പ്രകാശ്

ചാക്കോച്ചനാണേല്‍ തിയ്യേറ്ററില്‍ ആരും വരില്ലെന്ന് പറഞ്ഞവരുണ്ട്, ഇന്നവര്‍ ചാക്കോച്ചന്റെ ഡേറ്റിനുവേണ്ടി പിന്നാലെ പോകുന്നു : വി കെ പ്രകാശ്

കുഞ്ചാക്കോ ബോബനെ തന്റെ 'ഗുലുമാല്‍' എന്ന ചിത്രത്തില്‍ കാസ്റ്റ് ചെയ്യുന്ന സമയത്ത് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചാല്‍ ആ കഥാപാത്രം വര്‍ക്കാകില്ല എന്ന് പറഞ്ഞവരുണ്ടെന്ന് സംവിധായകന്‍ വി കെ പ്രകാശ്. കുഞ്ചാക്കോ ബോബന് കോമഡി ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു പറഞ്ഞത്. ഇന്ന് അങ്ങനെ പറഞ്ഞവര്‍ ചാക്കോച്ചന്റെ ഡേറ്റിനുവേണ്ടി പിന്നാലെ പോകുകയാണെന്ന് വി കെ പ്രകാശ് പറഞ്ഞു, ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വി കെ പ്രകാശിന്റെ പ്രതികരണം.

വി കെ പ്രകാശ് പറഞ്ഞത് :

അന്ന് ചാക്കോച്ചന്‍ രണ്ട് വര്‍ഷത്തോളം വര്‍ക്ക് ചെയ്തിരുന്നില്ല. അതുകൊണ്ട് ചാക്കോച്ചനെ കാസ്റ്റ് ചെയ്യുമ്പോള്‍ ആളുകള്‍ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് എങ്ങനെയാണ് ചാക്കോച്ചനെ കാസ്റ്റ് ചെയ്യുന്നതെന്ന്. അന്ന്, അയ്യോ ചാക്കോച്ചനെ കാസ്റ്റ് ചെയ്താല്‍ ആരും തിയ്യേറ്ററില്‍ വരില്ല, നെഗറ്റീവ് ആകും, ചാക്കോച്ചന്‍ ഹ്യൂമര്‍ ചെയ്യുമോ എന്നൊക്കെ പറഞ്ഞ ആളുകളുണ്ട്. അവരെല്ലാം ഇന്ന് ചാക്കോച്ചന്റെ ഡേറ്റിനുവേണ്ടി പിന്നാലെ പോകുന്നു.

വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഹാഫ് പാന്റ്‌സ് ഫുള്‍ പാന്റ്‌സ്' എന്ന ഹിന്ദി വെബ് സീരീസ് ആമസോണ്‍ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. ആശിഷ് വിദ്യാര്‍ത്ഥി, സോനാലി കുല്‍ക്കര്‍ണി, അശ്വന്ത് അശോക്കുമാര്‍, കാര്‍ത്തിക് വിജയന്‍ എന്നിവരാണ് സീരീസില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന രീതിയിലുള്ള വ്യത്യസ്തമായ സീരീസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in