കൊവിഡ് വ്യാപനം; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' റിലീസ് മാറ്റി

കൊവിഡ് വ്യാപനം;  'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' റിലീസ് മാറ്റി

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയ'ന്റെ റിലീസ് മാറ്റി വെച്ചു. നിലവിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ജനുവരി 28നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്നത്. സിനിമ എത്രയും പെട്ടന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാനാണ് 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍'നിര്‍മ്മിച്ചിരിക്കുന്നത്. അരുണ്‍ വൈഗയാണ് ചിത്രത്തിന്റെ സംവിധായകന്‍. സൈജു കുറുപ്പിന്റെ നൂറാമത് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജേഷ് വര്‍മ്മയാണ് തിരക്കഥ. ഹരി നാരായണന്റെ വരികള്‍ക്ക് ബിജി ബാലാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എല്‍ദോ ഐസക് , എഡിറ്റിംഗ് കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

ചിത്രത്തില്‍ സൈജു കുറുപ്പിന് പുറമെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ജോണി ആന്റണി, സാബു മോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു ഏഴുപുന്ന, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in