'ആളുകൾ നടനെന്ന് വിളിക്കുമ്പോൾ അസ്വസ്ഥത തോന്നിയിരുന്നു, പിന്നീട് ആത്മവിശ്വാസം നൽകിയത് ആ ലാൽ ജോസ് ചിത്രം': ഉണ്ണി മുകുന്ദൻ

'ആളുകൾ നടനെന്ന് വിളിക്കുമ്പോൾ അസ്വസ്ഥത തോന്നിയിരുന്നു, പിന്നീട് ആത്മവിശ്വാസം നൽകിയത് ആ ലാൽ ജോസ് ചിത്രം': ഉണ്ണി മുകുന്ദൻ
Published on

ആളുകൾ നടനെന്ന് വിളിക്കുമ്പോൾ അസ്വസ്ഥത തോന്നിയിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ. കരിയർ തുടങ്ങിയ ആദ്യ മൂന്ന് വർഷങ്ങളിൽ കിട്ടുന്ന ഏത് വേഷവും ചെയ്യുക എന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ലാൽ ജോസിനൊപ്പം വിക്രമാദിത്യൻ സിനിമ ചെയ്യുമ്പോഴാണ് നടൻ എന്ന നിലയിൽ കരിയർ തുടരാൻ കഴിയുമെന്ന വിശ്വാസമുണ്ടാകുന്നത്. അതുവരെ മറ്റുള്ളവർ ചെയ്യുന്ന ഗംഭീരമായ കാര്യങ്ങൾ കണ്ട് അതുപോലെ താൻ ചെയ്യുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നു. വിക്രമാദിത്യൻ ചെയ്യുന്നതിനിടയിൽ തന്റെ വേഷം മറ്റാരെയെങ്കിലും ഏൽപ്പിക്കുമോ എന്ന് ആലോചിച്ചു. എന്നാൽ നടൻ എന്ന നിലയിൽ കരിയർ തുടരാൻ കഴിയുമെന്ന് വിശ്വാസം വരുന്നത് വിക്രമാദിത്യൻ എന്ന സിനിമയ്ക്ക് ശേഷമാണെന്ന് ഗലാട്ട പ്ലസ് റൌണ്ട് ടേബിളിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദൻ പറഞ്ഞത്:

കരിയർ തുടങ്ങിയ ആദ്യ മൂന്ന് വർഷങ്ങളിൽ കിട്ടുന്ന എന്ത് വേഷവും ചെയ്യുകയായിരുന്നു ഞാൻ. ലാൽ ജോസ് സാറിനൊപ്പം വിക്രമാദിത്യൻ എന്നൊരു സിനിമ ചെയ്തിരുന്നു. ആ സമയത്ത് ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് തുടരാൻ കഴിയുമെന്ന് ഞാൻ ലാൽ ജോസ് സാറിനെ കൺവിൻസ്‌ ചെയ്തു. എനിക്ക് പകരം മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യുമെന്ന് ആ സിനിമയുടെ ഷൂട്ടിനിടയിൽ എനിക്ക് തോന്നിയിരുന്നു. പെട്ടെന്ന് മാറി മറിയുന്ന ഒരു മനസികാവസ്ഥയായിരുന്നു ആ സമയത്ത് എനിക്കുണ്ടായിരുന്നത്.

അഭിനേതാവ് എന്നെ ആളുകൾ വിളിക്കുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു. മറ്റുള്ളവർ ചെയ്തിട്ടുള്ള ഗംഭീരമായ സംഭവങ്ങളെ കുറിച്ച് കേൾക്കുമ്പോൾ അങ്ങനെയൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ എന്ന് ആലോചിച്ചിട്ടുണ്ട്. ആ സമയത്ത് ഞാൻ വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടായില്ല. വിക്രമാദിത്യന് ശേഷമാണ് അഭിനേതാവ് എന്ന നിലയിൽ എനിക്കിനിയും കരിയർ തുടരാൻ കഴിയും എന്ന് ആത്മവിശ്വാസമുണ്ടാകുന്നത്.

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ ഗംഭീര പ്രതികരണങ്ങളോടെ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ലഭിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ ഏറ്റവും വയലന്റായ സിനിമ എന്ന ടാഗോടെയാണ് എത്തിയത്. 100 കോടിയിലധികം രൂപ ചിത്രം ഇതിനോടകം കളക്ട് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in