'മാർക്കോയ്ക്ക് പുഷ്‌പയുമായി മത്സരമില്ല, പുഷ്പ 2 വിനൊപ്പം മാർക്കോ ചർച്ച ചെയ്യപ്പെടുന്നത് അംഗീകാരമായിട്ടാണ് കാണുന്നത്': ഉണ്ണി മുകുന്ദൻ

'മാർക്കോയ്ക്ക് പുഷ്‌പയുമായി മത്സരമില്ല, പുഷ്പ 2 വിനൊപ്പം മാർക്കോ ചർച്ച ചെയ്യപ്പെടുന്നത് അംഗീകാരമായിട്ടാണ് കാണുന്നത്': ഉണ്ണി മുകുന്ദൻ
Published on

മാർക്കോ എന്ന തന്റെ ചിത്രത്തിന് അല്ലു അർജുന്റെ പുഷ്പ 2 വുമായി മത്സരമില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. അല്ലു അർജുൻ സീനിയർ നടനാണ്. പുഷ്പയുടെ ആദ്യ ഭാഗത്തിലെ അഭിനയത്തിന് അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് ഇപ്പോൾ അല്ലു അർജുൻ നടത്തിയിരിക്കുന്നത്. അതിനായി അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പുഷ്പ 2 ഗംഭീരമായാണ് മുന്നോട്ട് പോകുന്നത്. അങ്ങനെയുള്ള ഒരു ചിത്രത്തിനൊപ്പം മാർക്കോ ചർച്ച ചെയ്യപ്പെടുന്നത് തന്നെ വലിയ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് സൂമിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദൻ പറഞ്ഞത്:

അല്ലു അർജുന്റെ പുഷ്പ 2 വുമായി മത്സരമില്ല. അങ്ങനെ മത്സരം ഉണ്ടെന്ന് പറയുന്നത് പോലും ഒരു അംഗീകാരമായിട്ടാണ് കാണുന്നത്. മാർക്കോയ്ക്ക് പുഷ്‌പയുമായി മത്സരമില്ല. വലിയ താരമാണ് അല്ലു അർജുൻ. അതിനായി അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പുഷ്പയുടെ ആദ്യ ഭാഗവും വളരെ നന്നായിട്ടാണ് ചെയ്തിട്ടുള്ളത്. ആ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ടാം ഭാഗത്തിൽ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. സിനിമ വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ട്. അല്ലു അർജുൻ ഒരു സീനിയർ നടനാണ്. പുഷ്പ 2 വിനൊപ്പം എന്റെ സിനിമയും ചർച്ച ചെയ്യപ്പെടുന്നത് വലിയ അംഗീകാരമാണ്. മത്സരമുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെ തീർന്നു.

'പുഷ്പ ദ റെെസ്' ന് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'പുഷ്പ ദ റൂൾ'.പുഷ്പയുടെ രണ്ടാം ഭാഗമായി പുറത്തെത്തിയ ചിത്രം 500 കോടി ബഡ്ജറ്റിലാണ് ഒരുങ്ങിയത്. ഡിസംബർ 5 ന് റിലീസ് ചെയ്ത ചിത്രം ഇതുവരെയും 1750 കോടിയിലേറെ തിയറ്ററിൽ നിന്ന് കളക്ട് ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയും മികച്ച തിയറ്റർ പ്രതിപ്രകാരണമാണ് നേടുന്നത്. ഡിസംബർ 20 ന് തിയറ്ററുകളിലെത്തിയ ചിത്രം 50 കോടിയിലേറെ ഇതുവരെയും കളക്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വയലന്റായ ചിത്രം എന്ന ടാഗിൽ പുറത്തുവന്ന സിനിമയ്ക്ക് ഉത്തരേന്ത്യയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in