മേപ്പടിയാന്റെ ഫണ്ടിങ്ങും സോഴ്‌സും അറിയാനാണ് അവര്‍ എത്തിയത്: ഇഡി പരിശോധനയില്‍ ഉണ്ണി മുകുന്ദന്റെ വിശദീകരണം

മേപ്പടിയാന്റെ ഫണ്ടിങ്ങും സോഴ്‌സും അറിയാനാണ് അവര്‍ എത്തിയത്: ഇഡി പരിശോധനയില്‍ ഉണ്ണി മുകുന്ദന്റെ വിശദീകരണം
Published on

നിര്‍മ്മാണ കമ്പനിയുടെ ഓഫീസില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പരിശോധനയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സാമ്പത്തിക സ്രോതസിിനെ കുറിച്ച് അറിയാനാണ് ഇഡി പരിശോന നടത്തിയെന്നാണ് ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

'ഞാനൊരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരുന്നു. അതില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് 'മേപ്പടിയാന്‍'. അതിന്റെ ഫണ്ടിങും സോഴ്‌സും ഒക്കെ അറിയാന്‍ എത്തിയതായിരുന്നു അവര്‍. കണക്കുകളൊക്കെ കൃത്യമായി നല്‍കി. ഞങ്ങളും സഹകരിച്ചു. പോസിറ്റിവായിരുന്നു എല്ലാം.'ഉണ്ണി മുകുന്ദന്‍

ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ ഒരുമിച്ചാണ് ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസില്‍ പരിശോധന നടത്തിയത്. മൂന്ന് മണിക്കൂറാണ് പരിശോന നടന്നത്. ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയെന്നാണ് ഇഡിയും വ്യക്തമാക്കിയത്.

ഉണ്ണി മുകുന്ദന്‍ തന്നെ നായകനാവുന്ന മേപ്പടിയാന്‍ ജനുവരി 14നാണ് തിയേറ്ററിലെത്തുന്നത്. നവാഗതനായ വിഷ്ണു മോഹനാണ് തിരക്കഥയും സംവിധാനവും.

logo
The Cue
www.thecue.in