

ദേശീയ- അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ഒങ്കാറ' എന്ന ചിത്രത്തിനു ശേഷം ഉണ്ണി.കെ.ആര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗര്‍ഭിണി-A Pregnant Widow' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. വ്യാസചിത്രയുടെ ബാനറില്‍ ഡോക്ടര്‍ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ റ്റ്വിങ്കിള്‍ ജോബിയാണ് നായിക. അജീഷ് കൃഷ്ണ നായകനായി എത്തുന്ന ചിത്രത്തില്‍ ശിവന്‍കുട്ടി, സുനില്‍ സുഖദ, തുഷാര പിള്ള, സന്തോഷ് കുറുപ്പ്, അഖില അനോകി തുടങ്ങിയവരും അഭിനയിക്കുന്നു.
വിനോയ് വിഷ്ണു വടക്കേപ്പാട്ട്, സൗമ്യ കെ എസ് എന്നിവരാണ് നിര്‍മാണം. ഛായാഗ്രഹണം സാംലാല്‍ പി തോമസ് നിര്‍വ്വഹിക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരി തിരക്കഥയും സംഭാഷണവും എഴുതുന്നു. എഡിറ്റിംഗ്- സുജിര്‍ബാബു സുരേന്ദ്രന്‍,സംഗീതം- സുധേന്ദുരാജ്, ഗാനരചന-ഡോക്ടര്‍ സുകേഷ്,
കവിത- ബിജു പ്രഹ്ലാദ് കീര്‍ത്തനം-ഭാസ്‌കര ഗുപ്ത വടക്കേപ്പാട്, മേക്കപ്പ്-ജയന്‍ പൂങ്കുളം, കല-രതീഷ് വലിയകുളങ്ങര, അസോസിയേറ്റ് ഡയറക്ടര്‍-ബൈജു ഭാസ്‌കര്‍, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ കല്ലാര്‍, പ്രൊജക്റ്റ് കണ്‍ട്രോളര്‍ -സജേഷ് രവി. സഹനിര്‍മ്മാണം- ക്രൗഡ് ക്ലാപ്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.