'കണ്ണൂർ സ്‌ക്വാഡിന് ശേഷം ടർബോയുമായി മമ്മൂട്ടി കമ്പനി' ; മമ്മൂട്ടി - വൈശാഖ് ചിത്രം പ്രഖ്യാപിച്ചു

'കണ്ണൂർ സ്‌ക്വാഡിന് ശേഷം ടർബോയുമായി മമ്മൂട്ടി കമ്പനി' ; മമ്മൂട്ടി - വൈശാഖ് ചിത്രം പ്രഖ്യാപിച്ചു

കണ്ണൂർ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചു. 'ടർബോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. 100 ദിവസം നീണ്ടു നിൽക്കുന്ന ടാർബോയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.

അടുത്ത 100 ദിവസങ്ങൾ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, കാരണം എന്റെ 'ആദ്യ സിനിമയുടെ' ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. പ്രിയ ഷമീർ മുഹമ്മദ്, ഈ സിനിമ യാഥാർത്ഥ്യമാക്കിയതിന് നന്ദി. പ്രിയ ആന്റോ ജോസഫ്, നിങ്ങളുടെ പിന്തുണക്കും ശക്തിക്കും നന്ദിയെന്നും സംവിധായകൻ വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു. മനോഹരമായ ഒരു തിരക്കഥയ്ക്ക് മിഥുൻ മാനുവൽ തോമസിന് നന്ദി. എല്ലാറ്റിനുമുപരിയായി, ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. ഈ ടൈറ്റിൽ പോസ്റ്റർ ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദിയോടെ ഞാൻ സമർപ്പിക്കുന്നു എന്നും വൈശാഖ് കൂട്ടിച്ചേർത്തു.

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദ് ആണ്. സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവേൽ, കോ-ഡയറക്ടർ-ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ്- റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ-ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
The Cue
www.thecue.in