'ആക്ഷൻ ട്രീറ്റ് ഉറപ്പ് നൽകി വൈശാഖ്' ; മമ്മൂട്ടി ചിത്രം ടർബോ ലൊക്കേഷൻ വീഡിയോ പുറത്ത്

'ആക്ഷൻ ട്രീറ്റ് ഉറപ്പ് നൽകി വൈശാഖ്' ; മമ്മൂട്ടി ചിത്രം ടർബോ ലൊക്കേഷൻ വീഡിയോ പുറത്ത്

കണ്ണൂർ സ്ക്വാഡ്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് 'ടർബോ'. വെെശാഖിന്റെ സംവിധാനത്തിൽ ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. വമ്പൻ താരനിരകൾ അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ലീക്കായി. കന്നഡ നടൻ രാജ് ബി ഷെട്ടി ഉൾപ്പെടുന്ന ഒരു ഫൈറ്റ് രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിയറ്റ്നാം ഫൈറ്റേർസിനെയാണ് വീഡിയോയിൽ കാണുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ.

വൈശാഖിനൊപ്പം വിയറ്റ്നാം ഫൈറ്റേർസും നിൽക്കുന്ന ചിത്രം സംവിധായകൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവേൽ, കോ-ഡയറക്ടർ-ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ്- റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ-ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
The Cue
www.thecue.in