'നിനക്ക് ആരെയെങ്കിലും കൊല്ലാൻ പ്ലാനുണ്ടോ?'; ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി ടി.എസ്. സുരേഷ് ബാബു ചിത്രം ഡി.എൻ.എ ട്രെയ്ലർ

'നിനക്ക് ആരെയെങ്കിലും കൊല്ലാൻ പ്ലാനുണ്ടോ?'; ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി ടി.എസ്. സുരേഷ് ബാബു ചിത്രം ഡി.എൻ.എ ട്രെയ്ലർ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഡി.എൻ.എയുടെ ട്രെയ്ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഒരു സിറ്റിയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അതിനെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്ധ്യോ​ഗസ്ഥരുടെ കഥയുമാണ് സിനിമയുടെ ഇതിവൃത്തം. ക്രെെം ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറായി എത്തുന്ന ചിത്രത്തിൽ യുവ നടൻ അഷ്‌കർ സൗദാനാണ് നായകനായെത്തുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഡി.എൻ.എ നിർമിക്കുന്നത്. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ചിത്രം ജൂൺ 14ന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തും.റായ് ലക്ഷ്മിയോടൊപ്പം റിയാസ് ഖാന്‍, ബാബു ആന്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ,(ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർവിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ , പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്നമോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റിഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ.

Related Stories

No stories found.
logo
The Cue
www.thecue.in