ടൊവിനോ തോമസ് നിർമ്മിക്കുന്ന ബേസിൽ ജോസഫ് ചിത്രം, ശിവപ്രസാദ് സംവിധായകനാകുന്ന 'മരണമാസ്' തുടങ്ങി

ടൊവിനോ തോമസ് നിർമ്മിക്കുന്ന ബേസിൽ ജോസഫ് ചിത്രം, ശിവപ്രസാദ് സംവിധായകനാകുന്ന 'മരണമാസ്' തുടങ്ങി

ഷോർട്ട് ഫിലിമുകളിലൂടെയും പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയനാവുകയും ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ഉൾപ്പെടെയുള്ള സിനിമകളിൽ സഹസംവിധായകനായിരുന്ന ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ് എന്ന സിനിമക്ക് തുടക്കം. പൂർണ്ണമായും ഡാർക്ക് ഹ്യൂമറിലുള്ള ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസുമാണ് നിർമ്മിക്കുന്നത്. ടൊവിനോ തോമസും സഹോദരൻ ടിങ്സ്റ്റൺ തോമസും ഒപ്പം തൻസീർ സലാം, റാഫേൽ പൊഴലിപ്പറമ്പിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ടൊവിനോ തോമസ്സാണ് സ്വിച്ചോൺ നിർവ്വഹിച്ചത്.

ബേസിൽ ജോസഫാണ് ഈ ചിത്രത്തിലെ നായകൻ. ബാബു ആൻ്റെണി ,സുരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവൻ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കഥ - സിജു സണ്ണി, തിരക്കഥ - സിജു സണ്ണി ശിവപ്രസാദ്, ഛായാഗ്രഹണം - നീരജ് രവി.എഡിറ്റിംഗ്.ചമൻ ചാക്കോ.

ഇംതിയാസ് ഖാദിർ കോ പ്രൊഡ്യൂസറും ​ഗോകുൽനാഥ് എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്. മുഹ്സിന് ‍പരാരിയാണ് ​ഗാനരചന സം​ഗീതമൊരുക്കുന്നത് ജയ് ഉണ്ണിത്താൻ.

Related Stories

No stories found.
logo
The Cue
www.thecue.in