'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്'; കൊച്ചിയില്‍ ഷൂട്ടിങ്ങ് ആരംഭിച്ച് 'നടികര്‍ തിലകം'

'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്'; കൊച്ചിയില്‍ ഷൂട്ടിങ്ങ് ആരംഭിച്ച് 'നടികര്‍ തിലകം'

'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ ആരംഭിച്ചു. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡും മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'പുഷ്പ', 'ജനത ഗാരേജ്' തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള മൈത്രി മൂവി മേക്കര്‍സിന്റെ ആദ്യ മലയാള നിര്‍മാണ സംരംഭം കൂടിയാണ് 'നടികര്‍ തിലകം'.

'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. ഏഴെട്ടു വര്‍ഷക്കാലമായി അഭിനയമേഖലയില്‍ സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുന്ന 'ഡേവിഡ് പടിക്കലി'ന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ കടന്നു വരികയും ഇതു തരണം ചെയ്യുവാനായി അയാള്‍ നടത്തുന്ന ശ്രമങ്ങളും, അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ ബാല എന്ന പ്രധാന കഥാപാത്രമായി സൗബിന്‍ ഷാഹിറും എത്തുന്നുണ്ട്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഭാവന നായികയായെത്തുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവിധ ലൊക്കേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് നാല്‍പത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും മുടക്കുമുതല്‍ വരുന്ന സിനിമ കൂടിയാണിത്. ചിത്രം 2024 ല്‍ തിയറ്ററുകളിലെത്തും.

സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ആല്‍ബി. രതീഷ് രാജാണ് എഡിറ്റര്‍. യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി - ഡാന്‍ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ - അരുണ്‍ വര്‍മ്മ തമ്പുരാന്‍, വിഷ്വല്‍ എഫ് എക്‌സ് - മേരകി വി എഫ് എക്‌സ്, പ്രോമോ സ്റ്റില്‍ - രമ ചൗധരി, സ്റ്റില്‍ ഫോട്ടോഗ്രഫി - വിവി ചാര്‍ളി, പബ്ലിസിറ്റി ഡിസൈന്‍ - ഹെസ്റ്റണ്‍ ലിനോ

അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടെ അടുത്ത റീലീസ്. ബി?ഗ് ബജറ്റില്‍ ത്രീഡി പതിപ്പായാണ് ഈ ചിത്രമെത്തുക. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ത്രില്ലറാണ് ടൊവിനോ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലും പ്രധാന കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in