ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് പരിക്ക്; നടികർ തിലകം സിനിമയുടെ ചിത്രീകരണം നിർത്തി വച്ചു

ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് പരിക്ക്; നടികർ തിലകം സിനിമയുടെ ചിത്രീകരണം നിർത്തി വച്ചു

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന്റെ കാലിന് പരിക്കേറ്റു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരിക്ക് പറ്റിയത്. ടൊവിനോയുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്നും കാലിന് പരിക്ക് സംഭവിച്ചതിനാൽ ഒരാഴ്ചത്തേക്ക് ഡോക്ടേഴ്സ് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംവിധായകൻ അഖിൽ പോൾ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ഈ മാസം ഷൂട്ട് തുടങ്ങാനിരിക്കുന്ന ടൊവിനോ ചിത്രം ഐഡന്റിറ്റിയുടെ സംവിധായകനാണ് അഖിൽ പോൾ.

നടികർ തിലകത്തിലെ ഒരു സീനിൽ ബെഡിന്റെ ഭാ​ഗത്തായ ഉണ്ടായിരുന്ന ചില്ലുകൊണ്ടുള്ള അക്വേറിയം പൊട്ടിയതിനെ തുടർന്നാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡും മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചേർന്നാണ് നടികർ തിലകം നിർമിക്കുന്നത്. 'പുഷ്പ', 'ജനത ഗാരേജ്' തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള മൈത്രി മൂവി മേക്കർസിന്റെ ആദ്യ മലയാള നിർമാണ സംരംഭം കൂടിയാണ് 'നടികർ തിലകം'.

'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാലു വർഗീസ്, ഷൈൻ ടോം ചാക്കോ, അനൂപ് മേനോൻ, ലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഭാവന, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം 2024 ൽ തിയറ്ററുകളിലെത്തും.

ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടെ അടുത്ത റീലീസ്. ബി​ഗ് ബജറ്റിൽ ത്രീഡി പതിപ്പായാണ് ഈ ചിത്രമെത്തുക. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ത്രില്ലറാണ് ടൊവിനോ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in