
ടൊവിനോ തോമസ് നായകനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലർ 'ഐഡന്റിറ്റി' ജനുവരി 2 മുതൽ തിയറ്ററുകളിൽ. 'ഫോറെൻസിക്'ന് ശേഷം ടൊവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ടൊവിനോ തോമസ് - തൃഷ കൃഷ്ണൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ക്വാളിറ്റി എത്രത്തോളമുണ്ടെന്ന് നേരത്തെ പുറത്തുവിട്ട ട്രെയിലർ സൂചന നൽകുന്നുണ്ട്.
'2018', 'എആർഎം', എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണ, 'ഹനുമാൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "ഐഡന്റിറ്റി" ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. 'ഫോറെൻസിക്'ന് ശേഷം ടോവിനോ - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഐഡന്റിറ്റിയ്ക്ക് ഉണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
ഐഡന്റിറ്റിയുടെ അവസാന നാൽപത് മിനുട്ട് ഇതുവരെ മലയാള സിനിമയിൽ കാണാത്ത തരത്തിലുള്ളതായിരിക്കുമെന്ന് സംവിധായകൻ അഖിൽ പോൾ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫോറൻസിക്കിനെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ കുറച്ചു കൂടി ആക്ഷൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഐഡന്റിറ്റി എന്നും ഫോറൻസിക്കിലെ പോലെ ചില പുതിയ കാര്യങ്ങൾ ഈ ചിത്രത്തിലും കൊണ്ടുവരാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ പോൾ പറഞ്ഞു.
ഐഡന്റിറ്റിയുടെ ഡിസ്ട്രിബൂഷൻ റൈറ്റ്സ് റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.
തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ.