'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ഷൂട്ടിംഗിനിടെ ടോം ഹോളണ്ടിന് പരിക്ക്

'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ഷൂട്ടിംഗിനിടെ ടോം ഹോളണ്ടിന് പരിക്ക്
Published on

'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യുടെ ചിത്രീകരണത്തിനിടെ ടോം ഹോളണ്ടിന് പരുക്ക്. ഗ്ലാസ്ഗോയില്‍ വച്ച് നടന്ന ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നിലതെറ്റി ടോം താഴേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

പരുക്കേറ്റ ഉടന്‍ തന്നെ ടോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ടോമിന്റെ പരിക്ക് ഗുരുതരമല്ലെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. അധികം വൈകാതെ താരം ഷൂട്ടിങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ നടന് സംഭവിച്ച പരിക്കിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.

ടോം ഹോളണ്ടിന്റെ സ്പൈഡര്‍മാന്‍ സീരിസിലെ നാലാം ചിത്രമാണ് 'ബ്രാന്‍ഡ് ന്യൂ ഡേ'. മാർവലും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in