'എന്റെ ജീവിതത്തിലെ 14 വർഷങ്ങളുടെ സമാപനം'; മാർവൽ യാത്ര 'ലോക്കി 2' വിൽ അവസാനിക്കുന്നതായി സൂചന നൽകി ടോം ഹിഡിൽസ്റ്റൺ

'എന്റെ ജീവിതത്തിലെ 14 വർഷങ്ങളുടെ സമാപനം'; മാർവൽ യാത്ര 'ലോക്കി 2' വിൽ അവസാനിക്കുന്നതായി സൂചന നൽകി ടോം ഹിഡിൽസ്റ്റൺ

മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ലോക്കിയായി ഇനിയെത്താനില്ലെന്ന സൂചന നൽകി ഹോളിവുഡ് താരം ടോം ഹിഡിൽസ്റ്റൺ. മാർവലുമായുള്ള തന്റെ 14 വർഷത്തെ യാത്രയുടെ അവസാനത്തെ ഈ എപ്പിസോഡ് അടയാളപ്പെടുത്തിയെന്ന് ടോം പറയുന്നു. " ദ ടുനൈറ്റ് ഷോ "യിൽ ജിമ്മി ഫാലനോട് ലോകി സീസൺ ടുവിനെക്കുറിച്ച് സംസാരിക്കവേയാണ് ടോം ഹിഡിൽസ്റ്റണിന്റെ പ്രതികരണം. ''നിങ്ങൾ ഇത് കണ്ടില്ലെങ്കിൽ, ഞാൻ അത് നിങ്ങൾക്കായി നശിപ്പിക്കില്ല, പക്ഷേ ഞാൻ ഇത് പറയും എല്ലാം പൂർണ്ണമായി വരുന്നു'' ഷോയിൽ ടോം ഹിഡിൽസ്റ്റൺ പറഞ്ഞു.

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ലോക്കിയായി അഭിനയിക്കുമ്പോൾ തനിക്ക് 29 വയസ്സായിരുന്നു. ഇപ്പോൾ 42 വയസ്സായി ടോം പറഞ്ഞു. ഇത് സീസൺ 2 ന്റെ സമാപനമാണ്, ഇത് സീസണുകൾ 1, 2 എന്നിവയുടെ സമാപനം കൂടിയാണ്, ഇത് ആറ് സിനിമകളുടെയും 12 എപ്പിസോഡുകളുടെയും എന്റെ ജീവിതത്തിലെ 14 വർഷങ്ങളുടെയും സമാപനം കൂടിയാണ് എന്ന് ടോം പറയുന്നു. ലോകി സീസൺ 2 ആറാമത്തെയും അവസാനത്തെയും എപ്പിസോഡ് നവംബർ 9 വ്യാഴാഴ്ചയാണ് സംപ്രേഷണം ചെയ്തത്. അവസാനത്തെ എപ്പിസോഡിന്റെ പേര് 'ഗ്ലോറിയസ് പര്‍പ്പസ്' എന്നാണ്. നിങ്ങൾക്ക് ഓർമ്മിക്കാൻ സാധിക്കുമെങ്കിൽ ആദ്യത്തെ അവേഞ്ചേഴ്സ് ഫിലിമിൽ ലോക്കി ഭൂമിയിലേക്ക് വരുകയും നേരെ നിക്ക് ഫ്യൂരിയെ നോക്കി പറയുന്നത്, ഞാൻ അസ്​ഗാഡിലെ ലോക്കിയാണ്, ഞാൻ ഗ്ലോറിയസ് പര്‍പ്പസിനാൽ ഭാരപ്പെട്ടിരിക്കുന്നു എന്നാണ്.

ലോകി എന്ന ക്യാരക്ടറിന്‍റെ ഉദ്ദേശം തന്നെ അവര്‍ക്ക് നല്‍കിയിട്ടുള്ള 'ഗ്ലോറിയസ് പര്‍പ്പസ്' പൂര്‍ത്തിയാക്കുക അതുവഴി മള്‍ട്ടിവേഴ്സ് മൊത്തം സംരക്ഷിക്കുക എന്നതായിരുന്നു. അത് പൂര്‍ത്തിയാക്കിയതോടെ അദ്ദേഹത്തിന്‍റെ ലക്ഷ്യം പൂര്‍ത്തിയായി എന്നും അദ്ദേഹത്തെ ഞങ്ങൾ മിസ്സ് ചെയ്യും എന്ന തരത്തിലുള്ളതുമായ നിരവധി കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആദ്യ വില്ലനായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ പ്രത്യക്ഷപ്പെട്ട ലോകിയുടെ ഏറ്റവും ഗംഭീരമായ ഹീറോയിക് ആക്ടോടെയാണ് ലോകി സീസണ്‍ 2 അവസാനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in