എസ്എൻഎൽ സ്കിറ്റിൽ ഹമാസ് തമാശയാക്കി ; നടൻ തിമോത്തി ഷാലമേയ്ക്ക് വിമർശനം

എസ്എൻഎൽ  സ്കിറ്റിൽ ഹമാസ് തമാശയാക്കി ; നടൻ തിമോത്തി ഷാലമേയ്ക്ക് വിമർശനം

സാറ്റർഡേ നെെറ്റ് ലെെവ് എന്ന പ്രോ​ഗ്രാമിൽ ഹമാസിനെ തമാശയാക്കിക്കൊണ്ടുള്ള സ്കിറ്റിന്റെ പേരിൽ അമേരിക്കൻ-ഫ്രഞ്ച് നടൻ തിമോത്തി ഷാലമേയ്ക്ക് വിമർശനം. ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിനിടയിൽ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം ഇസ്രയേലിനൊപ്പം നിൽക്കുകയും പലസ്തീനിൽ കൊല്ലപ്പെടുന്നവരെ പൂർണമായും അവ​ഗണിക്കുകയും നിസാരവത്കരിക്കുകയും ചെയ്യുന്ന സമയത്താണ് തിമോത്തിയുടെ സ്കിറ്റിൽ ഹമാസിനെക്കുറിച്ച് പരാമർശം. വീഡിയോ പുറത്തു വന്നതിന് തുടർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ തിമോത്തി ഷാലമേയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്.

നടൻ തിമോത്തി ഷാലമേ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിക്കുന്നതാണ് സ്കിറ്റിന്റെ തുടക്കം. ആ സമയത്ത് അതുവഴി വരുന്ന മൂന്ന് പേർ അയാളെ ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് തടയുകയും അവനെ രക്ഷിക്കാനായി വളരെ മോശമായ അവന്റെ സം​ഗീതത്തെ സോഷ്യൽ മീഡിയയിൽ പിന്തുണയ്ക്കാൻ സഹായിക്കാം എന്നും പറയുന്നു. എന്നാൽ അവന്റെ ബാൻഡിന്റെ പേര് ചോദിക്കുമ്പോൾ അത് ഹമാസ് എന്നാണെന്ന് പറയുന്നു, സ്കിറ്റിൽ ലാഫിങ്ങ് സൗണ്ടുകൾ പൂർണമായും പശ്ചാത്തലത്തിലുണ്ട്. ​ഹമാസ് എന്ന് പറയുമ്പോഴും പിന്നീടുമെല്ലാം അത് ഒരു തമാശയാക്കിക്കൊണ്ട് ലാഫിങ്ങ് ശബ്ദങ്ങൾ വീഡിയോയിൽ പശ്ചാത്തലത്തിൽ കേൾക്കാം.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ തന്നെ നിരവധി വിമർശനങ്ങൽ തിമോത്തിയ്ക്കു എസ്എൻഎല്ലിനും എതിരെ വന്നിരുന്നു. ഹമാസിനെക്കുറിച്ച് ഈ തമാശ ചേർത്തുകൊണ്ട് Snl എഴുത്തുകാർ എന്താണ് ചിന്തിച്ചത്?? കൂടാതെ തിമോത്തി ഷാലമേട്ടും ഇത് പറയാൻ സമ്മതിച്ചു എന്നതിൽ ഞങ്ങൾ നിരാശരാണ്. എന്നെല്ലാം എക്സിൽ ആളുകള് വീഡിയോ പങ്കുവെച്ച് കുറിച്ചു.

കഴിവും സെൻസിബിലിറ്റിയും എപ്പോഴും ഒരുമിച്ച് കൈകോർക്കില്ല. SNL-ൽ, തിമോത്തി ഷാലമേ ഹമാസിനെ കുറിച്ച് ഒരു തമാശ പറയുകയും 5000-ൽ അധികം കുട്ടികൾ മരിച്ചിട്ട് കാര്യമില്ല എന്ന മട്ടിൽ വളരെ ലാഘവത്തോടെ സംസാരിക്കുകയും ചെയ്തു. എന്തുകൊണ്ട്, ആ കുട്ടികൾ വെളുത്തവരല്ല എന്നത് കൊണ്ടോ? UNICEF പോലുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പിതാവുള്ള, സെൻസിറ്റീവും സങ്കീർണ്ണവുമായ വേഷങ്ങൾ അവതരിപ്പിക്കാൻ പേരുകേട്ട ഒരു പ്രതിഭാധനനായ ഒരു നടൻ ഈ വിഷയത്തെ വളരെ നിസ്സാരമായി എടുത്തു എന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി, ഒരു എക്സ് യൂസർ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in