'മാളികപ്പുറം ഒരു അജണ്ട സിനിമയെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം' ; സിനിമ കണ്ടവരെല്ലാം വർഗീയവാദികളാക്കുന്നെന്ന് ഉണ്ണി മുകുന്ദൻ

'മാളികപ്പുറം ഒരു അജണ്ട സിനിമയെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം' ; സിനിമ കണ്ടവരെല്ലാം വർഗീയവാദികളാക്കുന്നെന്ന് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയിലെ മുഖമായി മാറികൊണ്ടിരിക്കുകയാണെന്നും മാളികപ്പുറം ഹിറ്റ് ആകാൻ കാരണം ഭക്തി എന്ന ലെവലിൽ മാർക്കറ്റ് ചെയ്തതുകൊണ്ടാണെന്നും പരാമർശിക്കുന്ന ഫേസ്ബുക് പോസ്റ്റിനോട് താരം. മാളികപ്പുറം അജണ്ട മുൻ നിർത്തിയുള്ള സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം. തീയറ്ററിൽ സിനിമ കണ്ടവരെല്ലാം വർഗീയവാദികളാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നും ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താൻ ചെയ്തു എന്നതുകൊണ്ടു ഇത്തരം പൊതു ഇടങ്ങൾ വിദ്വേഷം കൊണ്ടുവരാൻ ഉപയോഗിക്കുന്നെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് :

മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം. പോസ്റ്റിൽ എന്നെപോലെ തീയറ്ററിൽ സിനിമ കണ്ടവരെല്ലാം വർഗീയവാദികളാക്കുന്നു. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടുതന്നെ, ഇത്തരം പൊതു ഇടങ്ങൾ വിദ്വേഷം കൊണ്ടുവരാൻ ഉപയോഗിക്കുന്നു. ഏപ്രിൽ 11 ആണ് ജയ് ഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. ചിത്രം നിങ്ങളെ എൻഗേജ് ചെയ്യിപ്പിക്കും. നിങ്ങൾ കുടുംബത്തോടൊപ്പം ചിത്രം ആസ്വദിക്കൂ.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ആണ് ഉണ്ണി മുകുന്ദൻ നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഒരു സൂപ്പർ ഹീറോ ചിത്രമായി ഒരുങ്ങുന്ന ചിത്രം ഏപ്രിൽ 11ന് തിയറ്ററുകളിലെത്തും. മഹിമ നമ്പ്യാർ, ഹരീഷ് പേരാടി, ജോമോൾ, അശോകൻ, നന്ദു എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in