
സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ജയ് ഭീമിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് രാജശേഖര്‍. ചിത്രം ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിനോട് അനുബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ജയ് ഭീമിന് രണ്ടാം ഭാഗമുണ്ടാവുന്നെ് നിര്‍മാതാവ് അറിയിച്ചത്.
'തീര്‍ച്ചയായും ജയ് ഭീം 2 സംഭവിക്കും. അഡ്വക്കേറ്റ് എന്ന നിലയില്‍ ജസ്റ്റിസ് ചന്ദ്രു ഇത്തരം ധാരാളം കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്' എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ രാജശേഖര്‍ പ്രതികരിച്ചത്. സൂര്യയും ജ്യോതികയും, 2 ഡി എന്റര്‍ടെയ്‌മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തമിഴ്‌നാട്ടിലെ ഇരുള ഗോത്രവിഭാഗം നേരിട്ട ജാതി വിവേചനവും അതിനെതിരെ നടത്തുന്ന നിയമപോരാട്ടവുമായിരുന്നു ജയ് ഭീം കൈകാര്യം ചെയ്ത വിഷയം. സൂര്യക്ക് പുറമെ, ലിജോ മോള്‍ ജോസ്, മണികണ്ഠന്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കഴിഞ്ഞ വര്‍ഷം ആമസോണ്‍ പ്രൈമിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ജസ്റ്റിസ് കെ ചന്ദ്രുവിന്റെ കരിയറില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുക്കിയ സിനിമ നിരവധി അവാര്‍ഡുകളും നിരൂപക പ്രശംസയും നേടിയിരുന്നു.