

മലയാളത്തിലെ ശ്രദ്ധയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപന്റെ ജീവിതത്തിലേക്ക് ഒരു രസകരമായ എത്തിനോട്ടം... ഇങ്ങനെ വിശേഷിപ്പിക്കാൻ കഴിയുന്ന ഡോക്യൂമെന്ററിയാണ് 'ദി റൈറ്റേഴ്‌സ് റൂം'. ചിരിയുടെ മേമ്പൊടിയോടെയുള്ള ഈ ഡോക്യൂമെന്ററി എഴുതി സംവിധാനം ചെയ്തിരിക്കുന്നത് മുരളി കൃഷ്ണൻ. എസ്. ആണ്. ഡോക്യൂമെന്ററിയുഎ നിർമ്മാണവും മുരളി കൃഷ്ണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
തിരുവനന്തപുരം പേരൂർക്കടയിലെ ഇന്ദുഗോപന്റെ വീട്ടിലെ റൈറ്റേഴ്‌സ് റൂമിലാണ് 34 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി ആരംഭിക്കുന്നത്. പിന്നീട് അങ്ങോട്ട് തന്റെ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാമുള്ള ഇന്ദുഗോപന്റെ വാക്കുകളിലൂടെയാണ് ഡോക്യൂമെന്ററി പുരോഗമിക്കുന്നത്. നടൻ ആനന്ദ് മന്മഥനും ഈ ഡോക്യൂമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ദി റൈറ്റേഴ്‌സ് റൂം മൂന്നു മണിക്കൂറിനുള്ളിൽ ചിത്രീകരിച്ചതാണ്. ഡിഒപി — അനൂപ് വി. ശൈലജ; എഡിറ്റിംഗ് — കൈലാഷ് എസ്. ഭവൻ; സംഗീതം — പവി ശങ്കർ. ദി റൈറ്റേഴ്‌സ് റൂം ഇപ്പോൾ ക്യു സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.