കമൽ ഹാസന്റെ നിർമാണത്തിൽ ശിവകാർത്തികേയൻ ചിത്രം; 'അമരൻ' ടീസർ

കമൽ ഹാസന്റെ നിർമാണത്തിൽ ശിവകാർത്തികേയൻ ചിത്രം; 'അമരൻ' ടീസർ

കമൽ ഹാസൻ നിർമിച്ച് ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ട് അണിയറപ്രവർത്തകർ. അമരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാർ പെരിയസാമി ആണ്. കശ്മീരിന്റെ പശ്ചാത്തലത്തിൽ ആർമിയെ ബേസ് ചെയ്ത് ഒരുങ്ങുന്ന ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജൻ എന്ന റിയൽ ലൈഫ് പട്ടാളക്കാരനെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷ്ണലും, സോണി പിക്‌ചേഴ്‌സ് ഇന്റർനാഷ്ണൽ പ്രൊഡക്ഷൻസും, ആർ.മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മേജർ മുകുന്ദ് വരദരാജനെ അവതരിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ധൈര്യത്തിൻ്റെയും ധീരതയുടെയും യാത്രയ്ക്ക് തയ്യാറാകൂ എന്നാണ് ചിത്രത്തിന്റെ ടീസർ പങ്കുവച്ചുകൊണ്ട് ശിവകാർത്തികേയൻ എക്സിൽ കുറിച്ചത്. സായി പല്ലവി, രാഹുൽ ബോസ് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഇന്ത്യൻ ആർമിയുടെ രജപുത്ര റെജിമെൻ്റിലെ കമ്മീഷൻഡ് ഓഫീസറായിരുന്നു മേജർ മുകുന്ദ് വരദരാജൻ. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി രാജ്യം അശോക് ചക്ര നൽകി ആദരിച്ചിരുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജിവി പ്രകാശ് ആണ്. ഛായാഗ്രഹണം സി എച്ച് സായ്. എഡിറ്റിംഗ് ആർ കലൈവാണനാണ്. പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ. ആക്ഷൻ സ്റ്റെഫാൻ റിച്ചർ. പി.ആർ.ഒ ശബരി. ഗോഡ് ബ്ലെസ് എന്റർടൈന്മെന്റ്സ് ആണ് സഹനിർമ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in