'ട്രെയിലറിൽ അവസാനം കാണിക്കുന്ന മരം ഒറിജിനൽ അല്ല, സെറ്റ് ആണ്' ; മഞ്ഞുമ്മൽ ബോയ്സിലെ അൺസങ് ഹീറോ അജയൻ ചാലിശ്ശേരിയെന്ന് ഷൈജു ഖാലിദ്

'ട്രെയിലറിൽ അവസാനം കാണിക്കുന്ന മരം ഒറിജിനൽ അല്ല, സെറ്റ് ആണ്' ; മഞ്ഞുമ്മൽ ബോയ്സിലെ അൺസങ് ഹീറോ അജയൻ ചാലിശ്ശേരിയെന്ന് ഷൈജു ഖാലിദ്

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമൽ ബോയ്‌സ്. ചിദംബരം അല്ലാതെ പലരും ഈ സിനിമ ചെയ്യാൻ ആലോചിച്ചിരുന്നു പക്ഷെ ഇത് എങ്ങനെ ചെയ്യും എന്ന സംശയത്തിലാണ് പലരും അത് ചെയ്യാതെ പോയതെന്നും ഛായാഗ്രാഹകൻ ഷൈജു ഖാലിദ്. ആർട്ടിസ്റ്റിന്റെ പേയ്‌മെൻറ്റിനേക്കാൾ പ്രൊഡക്ഷന് ഏറ്റവും കൂടുതൽ പൈസ ചിലവാക്കിയ സിനിമയായിരിക്കും ഇത്. ട്രെയിലറിൽ ഒരു സീനുണ്ട് ഒരു മരത്തിൽ എല്ലാവരും ഇരിക്കുമ്പോൾ ക്രെയിൻ ഡൌൺ ചെയ്യുന്നത്. ആ മരം ശെരിക്കും അജയന്റെ വർക്ക് ആണ്, ഒറിജിനൽ മരം അല്ല. ഞങ്ങൾ വന്ന് കണ്ട് തൊട്ടിട്ട് പോലും മനസ്സിലാവാത്ത തരത്തിൽ അത്രയും ഒറിജിനൽ ആയി ആണ് അജയൻ അത് ചെയ്തിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിലെ അൺസങ് ഹീറോ അജയൻ ചാലിശ്ശേരി ആണെന്ന് ഷൈജു ഖാലിദ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷൈജു ഖാലിദിന്റെ വാക്കുകൾ :

ചിദംബരം അല്ലാതെ പലരും ഈ സിനിമ ചെയ്യാൻ ആലോചിച്ചിരുന്നു പക്ഷെ ഇത് എങ്ങനെ ചെയ്യും എന്ന സംശയത്തിലാണ് പലരു അത് ചെയ്യാതെ പോയത്. നമുക്ക് ഒറിജിനൽ സ്ഥലത്ത് ഷൂട്ട് ചെയ്യാൻ സാധിക്കില്ല അത് അപകടം പിടിച്ച സ്ഥലമാണ് മാത്രമല്ല അത് ക്ലോസ്ഡ് ആണ്. പെർമിഷൻ ഉള്ള ഏതെങ്കിലും ഗുഹയിൽ പോയി ഷൂട്ട് ചെയ്യാൻ പറ്റുമോയെന്ന് ആലോചിച്ചിരുന്നു. സെറ്റ് ഉണ്ടാക്കുക എക്സ്പെൻസീവ് ആണ് കാരണം ഇത് സൂപ്പർസ്റ്റാറിന്റെ പടമല്ല. ആർട്ടിസ്റ്റിന്റെ പേയ്‌മെൻറ്റിനേക്കാൾ പ്രൊഡക്ഷന് ഏറ്റവും കൂടുതൽ പൈസ ചിലവാക്കിയ സിനിമയായിരിക്കും ഇത്. ട്രെയിലറിൽ ഉള്ള ഒരു സീനുണ്ട് ഒരു മരത്തിൽ ഇവർ ഇരിക്കുമ്പോൾ ക്രെയിൻ ഡൌൺ ചെയ്യുന്നത്. ആ മരം ശെരിക്കും അജയന്റെ വർക്ക് ആണ്, ഒറിജിനൽ മരം അല്ല അത്. ആ സ്ഥലം കണ്ടെത്തി അജയൻ സെറ്റ് ഇടുകയും ഞങ്ങൾ വന്ന് കണ്ട് തൊട്ടിട്ട് പോലും മനസ്സിലാവാത്ത തരത്തിൽ അത്രയും ഒറിജിനൽ ആയി ആണ് അജയൻ അത് ചെയ്തിരിക്കുന്നത്. മുകളിൽ ഇരിക്കുന്നവർക്ക് പോലും അത് സെറ്റ് ആണെന്ന് പറയുമ്പോഴാണ് മനസ്സിലാകുന്നത്. ഈ സിനിമയിലെ അൺസംങ് ഹീറോ അജയൻ ചാലിശ്ശേരി ആണ്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in