'ആടുജീവിതത്തിലെ ട്രാൻസിഷൻ ഷോട്ട് വിഎഫ്എക്സ് അല്ല' ; അഭിനയം ഉൾപ്പടെ ഡീറ്റൈൽ ആയി സ്ക്രിപ്റ്റിൽ എഴുതാറുണ്ടെന്ന് ബ്ലെസി

'ആടുജീവിതത്തിലെ ട്രാൻസിഷൻ ഷോട്ട് വിഎഫ്എക്സ് അല്ല' ; അഭിനയം ഉൾപ്പടെ ഡീറ്റൈൽ ആയി സ്ക്രിപ്റ്റിൽ എഴുതാറുണ്ടെന്ന് ബ്ലെസി

ആടുജീവിതത്തിൽ ഉപയോഗിച്ചിരിക്കുന്ന ട്രാൻസിഷൻ ഷോട്ട് വിഎഫ്എക്സ് അല്ല റിയൽ ഷോട്ട് ആണെന്ന് സംവിധായകൻ ബ്ലെസി. നജീബ് തോക്കിന്റെ പാത്തി കൊണ്ട് തലക്ക് അടിയേറ്റിട്ട് കിടക്കുമ്പോൾ വെള്ളം ഒലിച്ച് അയാളുടെ അടുത്ത് കൂടെ പടർന്ന് പോയി ആ മണലിലേക്ക് ഒഴുകിയിറങ്ങി അതൊരു പുഴയായി മാറി എന്നുള്ള കോൺസെപ്റ്റ് സ്ക്രിപ്റ്റ് ചെയ്യുമ്പോൾ തന്നെ ഉള്ളതാണ്. അതിന്റെ ടെക്‌നിക് എന്താണ് ഇപ്പൊ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും ബ്ലെസി വെളിപ്പെടുത്തി. താൻ സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ ഒരുവിധം വലിയൊരു ശതമാനം അഭിനയം ഉൾപ്പടെ അതിൽ തന്നെ എഴുതിയിട്ടുണ്ടാകുമെന്നും ബ്ലെസി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്ലെസി പറഞ്ഞത് :

എന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ വലിയൊരു ശതമാനം എന്തിനേറെ അഭിനയം ഉൾപ്പടെ അതിൽ തന്നെ എഴുതിയിട്ടുണ്ടാകും. ഭ്രമരത്തിൽ ശിവൻകുട്ടിയോട് പേരെന്താ എന്ന് ചോദിക്കുമ്പോൾ അയാൾ പാതി നോട്ടവുമായി അവനെ നോക്കി ജോസ് എന്ന് പറയുന്നുണ്ട്. അത്രക്ക് ഡീറ്റൈലിങായി വരെ ചിലപ്പോൾ എഴുതാറുണ്ട്. ഷൂട്ട് ചെയ്യുമ്പോൾ ആർട്ടിസ്റ്റിന് സ്വാതന്ത്യം ഉള്ളതുകൊണ്ട് അതിൽ മാറ്റമുണ്ടാകാം. ആടുജീവിതത്തിൽ നജീബ് തോക്കിന്റെ പാത്തി കൊണ്ട് തലക്ക് അടിയേറ്റിട്ട് കിടക്കുമ്പോൾ വെള്ളം ഒലിച്ച് അയാളുടെ അടുത്ത് കൂടെ പടർന്ന് പോയി ആ മണലിലേക്ക് ഒഴുകിയിറങ്ങി അതൊരു പുഴയായി മാറി എന്നുള്ള കോൺസെപ്റ്റ് സ്ക്രിപ്റ്റ് ചെയ്യുമ്പോൾ തന്നെ ഉള്ളതാണ്. ശരിക്കും ആ ട്രാൻസിഷൻ ഒരു വി എഫ് എക്സ് ഷോട്ട് അല്ല റിയൽ ആണ്. അതിന്റെ ടെക്‌നിക് എന്താണ് ഇപ്പൊ പറയാൻ ബുദ്ധിമുട്ടുണ്ട്. ജലത്തിൽ നിന്ന് മണ്ണിലേക്ക് വരുന്നത് ഒരു റിയൽ ഷോട്ട് ആണ്.

മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ട്രാൻസ്ഫോമേഷനും അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന മലയാള ചിത്രമായി ആടുജീവിതം മാറി. ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം നേടിയത് 5.44 കോടി രൂപയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Related Stories

No stories found.
logo
The Cue
www.thecue.in