ഹിറ്റ് കോമ്പോയുമായി പത്മകുമാറിന്റെ ക്വീന്‍ എലിസബത്ത്; മീരാ ജാസ്മിന്‍ - നരേന്‍ ചിത്രം തിയറ്ററുകളിലേക്ക്

ഹിറ്റ് കോമ്പോയുമായി പത്മകുമാറിന്റെ ക്വീന്‍ എലിസബത്ത്; മീരാ ജാസ്മിന്‍ - നരേന്‍ ചിത്രം തിയറ്ററുകളിലേക്ക്

മീരാ ജാസ്മിനും നരേനും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു. 'പത്താം വളവ്' എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മമ്പ്രക്കാട്ട്,എം പത്മകുമാര്‍, ശ്രീറാം മമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നേരനും മീരാ ജാസ്മിനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകര്‍ഷിക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയിനറായ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അര്‍ജുന്‍ ടി സത്യന്‍ ആണ്. സൗമ്യനും നിഷ്‌കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്‌സ് എന്ന കഥാപാത്രമായാണ് നേരന്‍ ചിത്രത്തില്‍ എത്തുന്നത്. ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കര്‍ , ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍'.ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജാണ്. ഗാനരചയിതാക്കള്‍:ഷിബു ചക്രവര്‍ത്തി,അന്‍വര്‍ അലി,സന്തോഷ് വര്‍മ്മ,ജോ പോള്‍, എഡിറ്റര്‍ : അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പ്രൊമോ സ്റ്റില്‍സ് : ഷിജിന്‍ ജ രാജ്,പോസ്റ്റര്‍ ഡിസൈന്‍:മനു, പി ആര്‍ ഒ - ശബരി

Related Stories

No stories found.
logo
The Cue
www.thecue.in