'ഹലോ മമ്മി'യ്ക്ക് ശേഷം ഷറഫുദീൻ, നായിക അനുപമ പരമേശ്വരൻ; 'ദി പെറ്റ് ഡിറ്റെക്ടീവ്' റിലീസ് തിയതി പ്രഖ്യാപിച്ചു

'ഹലോ മമ്മി'യ്ക്ക് ശേഷം ഷറഫുദീൻ, നായിക അനുപമ പരമേശ്വരൻ; 'ദി പെറ്റ് ഡിറ്റെക്ടീവ്' റിലീസ് തിയതി പ്രഖ്യാപിച്ചു
Published on

ഷറഫുദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രണീഷ് വിജയൻ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിറ്റെക്ടീവ് റിലീസ് തിയതി പുറത്തുവിട്ടു. ചിത്രത്തിലെ നായികയായ അനുപമയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ഏപ്രിൽ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റിലീസ് തിയതി അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററും ശ്രദ്ധേയമാണ്.

ഷറഫുദീൻ നായകനായി എത്തിയ അവസാന ചിത്രം 'ഹലോ മമ്മി'യാണ്. ഹൊറർ കോമഡിയായി എത്തിയ ചിത്രം തിയറ്ററിൽ മികച്ച അഭിപ്രായമാണ് നേടിയത്. "ദി പെറ്റ് ഡിറ്റെക്ടീവ്" ഒരു കോമഡി ചിത്രമായിരിക്കും എന്ന സൂചനയാണ് പുറത്തുവിട്ട അപ്‌ഡേറ്റുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററും മികച്ച അഭിപ്രായമാണ് നേടിയത്.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ദി പെറ്റ് ഡിറ്റെക്ടീവ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ഖ്യാതി നേടിയ അഭിനവ് സുന്ദർ നായകാണ് സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത്. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബൂഷൻ നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in