വീണ്ടും ബാറ്റ് സ്യൂട്ട് ഇട്ട് മെെക്കൽ കീറ്റൺ ; ദ ഫ്ലാഷ് ട്രെയ്ലർ

വീണ്ടും ബാറ്റ് സ്യൂട്ട് ഇട്ട് മെെക്കൽ കീറ്റൺ ; ദ ഫ്ലാഷ് ട്രെയ്ലർ

ഡി.സി ആരാധകർ കാത്തിരിക്കുന്ന ഫ്ലാഷിന്റെ ട്രെയ്ലർ എത്തി. എസ്ര മില്ലർ കേന്ദ്ര കഥാപാത്രമായെത്തുന്ന ആൻഡി മുഷിയെറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബെൻ അഫ്ലെക്ക്, മൈക്കൽ കീറ്റൺ, സാങ്ഷ കാൽ, മൈക്കൽ ഷാനൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം മൈക്കൽ കീറ്റൺ ബാറ്റ്മാൻ ആയി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ദി ഫ്‌ളാഷ്'. ചിത്രം ജൂൺ 16-ന് വടക്കേ അമേരിക്കയിലെ തിയറ്ററുകളിലും 2023 ജൂൺ 14-ന് അന്തർദേശീയ തിയേറ്ററിലും റിലീസ് ചെയ്യും. ഇന്ത്യയിൽ ജൂൺ 15 ന് ഫ്‌ളാഷ് തീയേറ്ററുകളിലെത്തും.

തന്റെ അമ്മയുടെ മരണത്തെ തടയാനായി ടൈം ട്രാവൽ ചെയുന്ന ബാരി അലൻ പക്ഷെ പഴയ കാലത്ത് പെട്ടുപോകുന്നു. തന്റെ കാലത്തേക്ക് മടങ്ങി പോകാൻ ശ്രമിക്കവെ ആൾട്ടർനേറ്റ് റിയാലിറ്റിയിലെ ബാറ്റ്മാൻ, സൂപ്പർഗേൾ എന്നിവരുടെ സഹായം തേടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ബാർബറ മുഷിയെറ്റ് മൈക്കൽ ഡിസ്കോ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് 'ബംബിൾബീ', 'ബേർഡ്‌സ് ഓഫ് പ്രേ' തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ ക്രിസ്റ്റീന ഹോഡ്സൺ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in