ജൂനിയർ എൻടിആർ അക്കാദമി ആക്ടേഴ്സ് ബ്രാഞ്ചിലേക്ക്; സ്വാ​ഗതം ചെയ്ത് അക്കാദമി

ജൂനിയർ എൻടിആർ അക്കാദമി ആക്ടേഴ്സ് ബ്രാഞ്ചിലേക്ക്; സ്വാ​ഗതം ചെയ്ത് അക്കാദമി

ജൂനിയർ എൻടിആറിനെ അക്കാദമി ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് സ്വാ​ഗതം ചെയ്ത് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് (AMPAS). ഈ വർഷം അഭിനേതാക്കളുടെ ബ്രാഞ്ചിൽ ചേരുന്ന ഏറ്റവും പുതിയ അംഗങ്ങളെ പട്ടികപ്പെടുത്തുന്ന ഔദ്യോഗിക പ്രഖ്യാപനത്തിലാണ് ജൂനിയർ എൻടിആറിനെ അക്കാദമി തെരഞ്ഞെടുത്തത്. രാജ്യാന്തര ബോക്സോഫീസിലും ഓസ്‌കാറിലും ആർ ആർ ആർ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അംഗീകാരം. ജൂനിയർ എൻടിആർ ഉൾപ്പടെ അഞ്ച് പേരെയാണ് അക്കാദമി ആക്ടേഴ്സ് ബ്രാച്ചിലേക്ക് സ്വാ​ഗതം ചെയ്തിരിക്കുന്നത്. കെ ഹുയ് ക്വാൻ, മാർഷ സ്റ്റെഫാനി ബ്ലേക്ക്, കെറി കോണ്ടൻ, എൻ.ടി. രാമ റാവോ ജൂനിയർ, റോസ സലാസർ എന്നിവരെ അഭിനേതാക്കളുടെ ശാഖയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അക്കാദമി ത്രില്ലിലാണ് എന്നാണ് ഇൻസ്റ്റ​ഗ്രാമിലൂടെ അക്കാദമി അറിയിച്ചിരിക്കുന്നത്.

അക്കാദമിയുടെ പോസ്റ്റ്:

അർപ്പണബോധമുള്ള, അനുഗ്രഹീതരായ ഈ അഭിനേതാക്കളുടെ കയ്യിൽ കഥകൾ ഭാവനയുടെ പരിധികൾ മറികടക്കുന്നു, യാഥാർഥ്യത്തെ അനുസ്മരിപ്പിക്കുന്നവയാകുന്നു. അവ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തുന്നു. നവീനമായ ഭാവങ്ങൾ കൊണ്ടും, ചേഷ്ടകൾ കൊണ്ടും, വിശ്വസനീയമായ പോട്രേയൽ കൊണ്ടും അവർ യാഥാർത്ഥ്യതിന്റെയും കെട്ടുകഥയുടെയും ഇടയിലുള്ള ദൂരം ഇല്ലാതാക്കുന്നു. അവർ കൊണ്ടു വരുന്ന കഥാപാത്രങ്ങളിൽ നമ്മുടെ തന്നെ ബുദ്ധിമുട്ടുകൾ സന്തോഷങ്ങൾ, വിജയങ്ങൾ കാണിച്ചു തരുന്നു.

കെ ഹുയ് ക്വാൻ, മാർഷ സ്റ്റെഫാനി ബ്ലേക്ക്, കെറി കോണ്ടൻ, എൻ.ടി. രാമ റാവോ ജൂനിയർ, റോസ സലാസർ എന്നിവരെ അഭിനേതാക്കളുടെ ശാഖയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അക്കാദമി ത്രില്ലിലാണ്.

മികച്ച സിനിമയ്ക്കുള്ള അക്കാദമി പുരസ്കാരം നേടി ചിത്രം എവരിതിങ്ങ് എവരിവേർ ഓൾ അറ്റ് വൺസ് താരമാണ് കെ ഹുയ് ക്വാൻ., ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ താരമാണ് കെറി കോണ്ടൻ. എസ്എസ് രാജമൗലി സംവിധാനം ആർ ആർ ആർ എന്ന ചിത്രത്തിലെ "നാട്ടു നാട്ടു" എന്ന ​ഗാനത്തിനാണ് ഇത്തവണ മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാദമി അവാർഡ് ലഭിച്ചത്. "നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാദമി അവാർഡ് നേടി മാസങ്ങൾക്ക് ശേഷം ജൂനിയർ എൻടിആറിനും സഹനടൻ രാം ചരണിനും 398 കലാകാരന്മാർക്കും എക്സിക്യൂട്ടീവുകൾക്കും ജൂണിൽ AMPAS-ൽ ചേരാൻ ക്ഷണം ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in