'ജീവിതം', തരുണ്‍ മൂര്‍ത്തിയുടെ 'സൗദി വെള്ളക്ക' ചിത്രീകരണം ആരംഭിച്ചു

'ജീവിതം', തരുണ്‍ മൂര്‍ത്തിയുടെ 'സൗദി വെള്ളക്ക' ചിത്രീകരണം ആരംഭിച്ചു

'ഓപ്പറേഷന്‍ ജാവ'ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം 'സൗദി വെള്ളക്ക'യുടെ ചിത്രീകരണം ആരംഭിച്ചു. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തരൂണ്‍ മൂര്‍ത്തി തന്നെയാണ് രചന.

ജീവിതം എന്ന കുറിപ്പോടെയായിരുന്നു ചിത്രീകരണം ആരംഭിച്ച വിവരം തരുണ്‍ മൂര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തീരപ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരുടെ ജീവിതം പറയുന്ന ചിത്രമാണ് സൗദി വെള്ളക്ക.

ദേവി വര്‍മ്മ കേന്ദ്രകഥാപാത്രമാകുന്ന സിനിമയില്‍ ലുക്മാന്‍ അവറാന്‍, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ എന്നിവരുമുണ്ട്. ഓപ്പറേഷന്‍ ജാവയില്‍ ലുക്മാന്‍, ബിനു പപ്പു എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് വലിയ കയ്യടി ലഭിച്ചിരുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സന്ദീപ് സേനന്‍ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമക്ക് ശേഷം നിര്‍മ്മിക്കുന്ന സിനിമയുമാണ് സൗദി വെളളക്ക. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന വിലായത്ത് ബുദ്ധ നിര്‍മ്മിക്കുന്നതും ഉര്‍വശി തിയറ്റേഴ്സ് ആണ്. അമ്പിളി, പാച്ചുവും അല്‍ഭുതവിളക്കും എന്നീ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ശരണ്‍ വേലായുധനാണ് ക്യാമറ. അന്‍വര്‍ അലിയാണ് ഗാനരചയിതാവ്. റെക്‌സ് വിജയന്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാന്‍സിസാണ് സംഗീതസംവിധാനം.

'ജീവിതം', തരുണ്‍ മൂര്‍ത്തിയുടെ 'സൗദി വെള്ളക്ക' ചിത്രീകരണം ആരംഭിച്ചു
'സൗദി വെള്ളക്ക', ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തി; നിര്‍മ്മാണം സന്ദീപ് സേനന്‍

Related Stories

No stories found.
logo
The Cue
www.thecue.in