താര രാമാനുജന്റെ 'നിഷിദ്ധോ'; ഐഎഫ്എഫ്‌കെയില്‍ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 20ന്

താര രാമാനുജന്റെ 'നിഷിദ്ധോ'; ഐഎഫ്എഫ്‌കെയില്‍ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 20ന്

Published on

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രം നിഷിദ്ധോയുടെ ആദ്യ പ്രദര്‍ശനം നാളെ(മാര്‍ച്ച് 20). നവാഗതയായ താര രാമാനുജന്‍ സംവിധാനം ചെയ്ത ചിത്രം വൈകിട്ട് 6.45ന് മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുക.

രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.അതിഥി തൊഴിലാളിയായ രുദ്രയുടെ ബന്ധുവിന്റെ മരണവും ശവസംസ്‌ക്കാരത്തിനുണ്ടാകുന്ന പ്രതിസന്ധികളിലൂടെയുമാണ് കഥയുടെ വികാസം.വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്നലെ (മാര്‍ച്ച് 18) തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്.

ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി 173 സിനിമകളാണ് ഈ വര്‍ഷം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏകദേശം 15 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം നടക്കുക. നിശാഗന്ധി, ടാഗോര്‍ തിയേറ്റര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്റര്‍, ഏരിസ്പ്ലക്സ് എസ്എല്‍ സിനിമാസ്, അജന്ത, ശ്രീ പത്മനാഭാ എന്നിവടങ്ങളിലാണ് സ്‌ക്രീനിങ്ങ് നടക്കുക.

logo
The Cue
www.thecue.in