'തങ്കം' തിയേറ്ററിലേക്ക്; ജനുവരി 26ന് റിലീസ്

'തങ്കം' തിയേറ്ററിലേക്ക്; ജനുവരി 26ന് റിലീസ്

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്ക'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജനുവരി 26ന് തിയേറ്ററിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് 'തങ്കം'.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി നടനും തിരക്കഥാകൃത്തുമായ ഗിരിഷ് കുല്‍ക്കര്‍ണ്ണിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍, മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ കിരണ്‍ ദാസ്. ബിജി ബാല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ കലാ സംവിധായകന്‍ ഗോകുല്‍ ദാസാണ്. സൗണ്ട് ഡിസൈനര്‍-ഗണേഷ് മാരാര്‍, മേക്കപ്പ് റോണക്‌സ്-സേവ്യര്‍. ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്‌റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍,സൗണ്ട് മിക്‌സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് -രാജന്‍ തോമസ് , ഉണ്ണിമായ പ്രസാദ്,വി.എഫ്.എക്‌സ് - എഗ് വൈറ്റ് വി.എഫ്.എക്‌സ്,ഡി.ഐ - കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ -പ്രിനീഷ് പ്രഭാകരന്‍, പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്. ഭാവന റിലീസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in