'ദേവീ നിയേ, വരലക്ഷ്മി നീയേ'; 'തങ്ക'ത്തിലെ ആദ്യ ഗാനം പുറത്ത്

'ദേവീ നിയേ, വരലക്ഷ്മി നീയേ'; 'തങ്ക'ത്തിലെ ആദ്യ ഗാനം പുറത്ത്

ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന വിനീത് ശ്രീനിവാസന്‍ - ബിജു മേനോന്‍ ചിത്രം തങ്കത്തിലെ ആദ്യ ഗാനം പുറത്ത്. ഭക്തിഗാനമായി ചിട്ടപ്പെടുത്തയിട്ടുള്ള 'ദേവീ നീയേ, വരലക്ഷ്മി നീയേ' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച് ബിജിബാല്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ജനുവരി 26ന് തിയേറ്ററിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ സഹീദ് അരാഫത്താണ്. ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ക്ക് പുറമെ, മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരിഷ് കുല്‍ക്കര്‍ണ്ണിയും ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് കുല്‍ക്കര്‍ണിയുടെ ആദ്യ മലയാള സിനിമയാണ് തങ്കം.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഭാവന റിലീസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ആക്ഷന്‍-സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍-മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ്-തപസ് നായിക്ക്.

കോ പ്രൊഡ്യൂസേഴ്‌സ്-രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ്-എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ-കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍-പ്രിനീഷ് പ്രഭാകരന്‍, പി.ആര്‍.ഒ-ആതിര ദില്‍ജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in