'നീ ഈ പറയുന്ന മിത്രനെ നീയല്ലാതെ വേറെയാരും കണ്ടിട്ടില്ല'; ത്രില്ലടിപ്പിക്കുന്ന ട്രെയ്ലറുമായി ആൻസൺ പോളിന്റെ താൾ

'നീ ഈ പറയുന്ന മിത്രനെ നീയല്ലാതെ വേറെയാരും കണ്ടിട്ടില്ല'; ത്രില്ലടിപ്പിക്കുന്ന ട്രെയ്ലറുമായി ആൻസൺ പോളിന്റെ താൾ

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായെത്തുന്ന ചിത്രം താളിന്റെ ട്രെയ്ലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഡിസംബർ 8 ന് തിയറ്ററുകളിലെത്തും. ഒരു ക്യാമ്പസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോറാണ്. ചിത്രത്തിന്റെ നിർമാണം ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ്.

വിശ്വ, മിത്രൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് താൾ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ആൻസൺ പോളിനെക്കൂടാതെ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

ചിത്രത്തിൽ ആൻസൺ പോളിനെക്കൂടാതെ രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ,വൽസാ കൃഷ്ണാ,അലീന സിദ്ധാർഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിനു സിദ്ധാർത്ഥാണ്. സംഗീതം: ബിജിബാൽ, ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ :കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in