'ഐഎഫ്എഫ്കെ ഫിലിം മാർക്കറ്റിൽ എത്തുന്ന ആദ്യ കൊമേർഷ്യൽ ചിത്രം'; മികച്ച സ്വീകാര്യതയോടെ ആൻസൺ പോളിന്റെ 'താൾ '

'ഐഎഫ്എഫ്കെ ഫിലിം മാർക്കറ്റിൽ എത്തുന്ന ആദ്യ കൊമേർഷ്യൽ ചിത്രം'; മികച്ച സ്വീകാര്യതയോടെ ആൻസൺ പോളിന്റെ 'താൾ '

ഐഎഫ്എഫ്കെ ഫിലിം മാർക്കറ്റിൽ എത്തുന്ന ആദ്യ കൊമേർഷ്യൽ ചിത്രമായി താൾ. ഐഎഫ്എഫ്കെ ഫിലിം മാർക്കറ്റിൽ നടന്ന ചിത്രത്തിന്റെ പ്രദർശനത്തിൽ സിനിമയിലെ അഭിനേതാക്കാളായ ആൻസൺ പോൾ, ആരാധ്യാ ആൻ, വിവിയാ ആൻ, അരുൺ എന്നിവർ പങ്കെടുത്തു. ആൻസൺ പോൾ രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത ചിത്രമാണ് താൾ. ഐഎഫ്എഫ്കെയുടെ ഭാഗമായ കേരള ഫിലിം മാർക്കറ്റിൽ താൾ ആദ്യ കൊമ്മേർഷ്യൽ ചിത്രമായി പ്രദർശിപ്പിക്കാനും മാർക്കറ്റ് ചെയ്യാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ പിആർഓ പ്രതീഷ് ശേഖർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ രാജസാഗർ, തിരക്കഥകൃത്ത് ഡോ.ജി കിഷോർ, നിർമ്മാതാവ് മോണിക്ക കമ്പാട്ടി എന്നിവർ നന്ദി രേഖപ്പെടുത്തി.

വിശ്വ, മിത്രൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോറാണ് താളിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു ക്യാമ്പസ് ത്രില്ലറാണ് എന്നും സാധാരണ ഒരു ക്യാമ്പസ് സിനിമയുടെ സ്ഥിരം പാറ്റേണിലൂടെ സഞ്ചരിക്കുന്ന സിനിമയല്ല താൾ എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ഡോ.ജി.കിഷോ‌ർ പറഞ്ഞിരുന്നു.

ചിത്രത്തിൽ രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ,വൽസാ കൃഷ്ണാ,അലീന സിദ്ധാർഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിനു സിദ്ധാർത്ഥാണ്. സംഗീതം: ബിജിബാൽ, ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ :കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in