ചിരി മാത്രമല്ല, സമൂഹത്തിലെ പല തെറ്റുകൾക്കെതിരെയും വിരൽ ചൂണ്ടുന്ന സിനിമ ; ജലധാര പമ്പ് സെറ്റിനെക്കുറിച്ച് ടി.ജി രവി

ചിരി മാത്രമല്ല, സമൂഹത്തിലെ പല തെറ്റുകൾക്കെതിരെയും വിരൽ ചൂണ്ടുന്ന സിനിമ ; ജലധാര പമ്പ് സെറ്റിനെക്കുറിച്ച് ടി.ജി രവി

ഒരു പമ്പ് സെറ്റ് മോഷണവുമായി ബന്ധപ്പെട്ട് ഒരു നാട്ടിൻപുറത്തെ കുറച്ച് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്ന ചിത്രമാണ് നവാ​ഗതനായ ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'. ഉർവശി , ഇന്ദ്രൻസ്, ടി.ജി രവി , ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറ്റവും അതിന് മേലുള്ള പൊലീസ് കേസുമെല്ലാം ചിത്രത്തിലുണ്ടെന്ന് ചിത്രത്തിന്റെ ട്രെയ്ലർ സൂചിപ്പിച്ചിരുന്നു. എന്നാൽ ന്യായാന്യായത്തിലുപരി അതിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങളുടെ ട്രാവൽ സിനിമയിലുണ്ടെന്നും അത് കോമഡി എന്നതിനേക്കാൾ സഫറിങ്ങാണെന്നും ഉർവശി പറയുന്നു.

ഭര്‍ത്താവ് കൊടുത്ത ഒരു കേസിന് വേണ്ടി, അയാള്‍ മരിച്ചതിന് ശേഷം മരിച്ചതിന് ശേഷവും നടക്കുകയാണ് ടീച്ചര്‍. അതിന്റെ പേരില്‍ ചുറ്റുമുള്ളവരുമായിട്ടുള്ള ബന്ധങ്ങള്‍ ഇല്ലാതാകുന്നു. നാട്ടിലാകെ ഒരു പരിഹാസ കഥാപാത്രമായി മാറുന്നു. പക്ഷേ അപ്പോഴും അവര്‍ക്ക് എല്ലാവരോടും ഒരു പോസിറ്റീവ് അപ്രോച്ചാണ്

ഉര്‍വശി

ചിത്രം കോമഡിയിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും ആ ചിരിക്ക് എല്ലാം പിന്നിൽ സമൂഹത്തെക്കുറിച്ചുള്ള ശക്തമായ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നുണ്ടെന്ന് ടി.ജി രവി പറഞ്ഞു. സിനിമ കണ്ട് ചിരിക്കും പക്ഷേ അത് വെറും ചിരിയല്ല, സൊസൈറ്റിയെ ബാധിക്കുന്ന ചില വിഷയങ്ങള്‍ അതിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നർമിക്കുന്നത്. ആഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ,  സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Related Stories

No stories found.
logo
The Cue
www.thecue.in