സോനു സൂദിനായി അമ്പലം പണിത് തെലങ്കാനയിലെ ഗ്രാമം; ദൈവമെന്ന് ഗ്രാമത്തലവന്‍

സോനു സൂദിനായി അമ്പലം പണിത് തെലങ്കാനയിലെ ഗ്രാമം; ദൈവമെന്ന് ഗ്രാമത്തലവന്‍

നടന്‍ സോനു സൂദിനായി അമ്പലം പണിത് തെലങ്കാനയിലെ ഗ്രാമം. പ്രതിസന്ധിയിലായവര്‍ക്കായി നടന്‍ ചെയ്തു നല്‍കുന്ന സഹായങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സിദ്ദിപ്പേട്ട് വാസികള്‍ അമ്പലം പണിതിരിക്കുന്നത്. സോനു സൂദിന്റെ പ്രതിമയാണ് അമ്പലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

നാടിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്ന സോനു സൂദ് തങ്ങള്‍ക്ക് ദൈവമാണെന്ന് ഗ്രാമത്തലവന്‍ പ്രതികരിച്ചു. ഞായറാഴ്ചയായിരുന്നു അമ്പലത്തിന്റെ ഉദ്ഘാടനം നടന്നത്. ജില്ലാ അധികാരികളുടെ കൂടി സഹായത്തോടെയായിരുന്നു നിര്‍മ്മാണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് സോനു സൂദ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ചെയ്തിരുന്നുവെന്നും, ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ അദ്ദേഹത്തോടും പ്രാര്‍ത്ഥിക്കണമെന്നുമാണ് അമ്പലം പണിയുന്നതിനുള്ള ആശയവുമായെത്തിയവരില്‍ ഒരാളായ രമേശ് കുമാര്‍ പറഞ്ഞത്. സോനുസൂദിന്റെ ചെറിയ പ്രതിമ അദ്ദേഹത്തിന് സമ്മാനമായി നല്‍കുമെന്ന് പ്രതിഷ്ഠയ്ക്കായി പ്രതിമ നിര്‍മ്മിച്ച മധുസൂദന്‍ പാല്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോനു സൂദിനായി അമ്പലം പണിത് തെലങ്കാനയിലെ ഗ്രാമം; ദൈവമെന്ന് ഗ്രാമത്തലവന്‍
സോനു സൂദ് പാവങ്ങളെ സഹായിച്ചത് വായ്പയെടുത്ത്; തന്റെയും ഭാര്യയുടെയും പേരിലുള്ള കെട്ടിടങ്ങള്‍ പണയംവെച്ച് സമാഹരിച്ചത് 10 കോടി രൂപ

കൊവിഡ് ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ അതിഥി തൊഴിലാളികള്‍ക്കുള്‍പ്പടെ സോനു സൂദ് ചെയ്തുനല്‍കിയ സഹായം നേരത്തെ വാര്‍ത്തയായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ വാഹനസൗകര്യം ഒരുക്കിയ നടന്‍ ആളുകള്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും, ചികിത്സയ്ക്കായി പണമില്ലാത്തവര്‍ക്കുമുള്‍പ്പടെ നടന്‍ സാമ്പത്തിക സഹായവും നല്‍കി. മാത്രമല്ല മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികളെ സഹായിക്കാന്‍ പ്രദേശത്ത് ടവര്‍ സ്ഥാപിച്ച് നല്‍കുകയാണ് സോനു സൂദ് ചെയ്തത്. പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ നടന്‍ പണം കണ്ടെത്തിയത് 10 കോടി രൂപ വായ്പയെടുത്താണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Telangana Village Build Temple For Actor Sonu Sood

Related Stories

No stories found.
logo
The Cue
www.thecue.in