'ഇത് എന്നെ എത്രമാത്രം തകർത്തുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ പോലും കഴിയില്ല'; ആരാധികയുടെ മരണത്തിൽ കത്തുമായി ടെയ്ലർ സ്വിഫ്റ്റ്

'ഇത് എന്നെ എത്രമാത്രം തകർത്തുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ പോലും കഴിയില്ല'; ആരാധികയുടെ മരണത്തിൽ കത്തുമായി ടെയ്ലർ സ്വിഫ്റ്റ്

ഇറാസ് ടൂറിലെ പ്രോ​ഗ്രാമിന് മുമ്പ് തന്നെ തകർത്തു കളയുന്ന തരത്തിൽ ഒരു ആരാധികയുടെ മരണം സംഭവിച്ചതായി അമേരിക്കൻ പോപ്പ് ഗായിക ടെയ്ലർ സ്വിഫ്റ്റ്. ഇന്ന് രാത്രി നടക്കാനിരിക്കുന്ന എന്റെ ഷോയ്ക്ക് മുമ്പ് എനിക്ക് ഒരു ആരാധകനെ നഷ്ടപ്പെട്ടു. ഇത് എന്നെ എത്രമാത്രം തകർത്തുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ പോലും കഴിയില്ലെന്നും തകർന്ന ഹൃദയത്തോടെയാണ് ഞാൻ ഇത് എഴുതുന്നത് എന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കത്തിൽ ടെയ്ലർ സ്വിഫ്റ്റ് പറയുന്നു. റിപ്പോർട്ട് പ്രകാരം മരണപ്പെട്ട വ്യക്തിയുടെ പേര് അന ക്ലാര ബെനവിഡ്സ് എന്നാണ്, ഇത് അനയുടെ കസിൻ എസ്റ്റെല ബെനെവിഡ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. റിയോ ഡി ജനീറിയോയിൽ നടന്ന കോൺസർട്ടിനിടെ ബോധരഹിതയായി വീഴുകയായിരുന്നു അന.

ടെയ്ലർ സ്വിഫ്റ്റിന്റെ കത്ത് :

ഞാൻ ഈ വാക്കുകൾ എഴുതുകയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ തകർന്ന ഹൃദയത്തോടെയാണ് ഞാൻ പറയുന്നത്, ഇന്ന് രാത്രി എന്റെ ഷോയ്ക്ക് മുമ്പ് ഞങ്ങൾക്ക് ഒരു ആരാധകനെ നഷ്ടപ്പെട്ടു. ഇത് എന്നെ എത്രമാത്രം തകർത്തുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ പോലും കഴിയില്ല. മറ്റ് കാര്യങ്ങളല്ലാതെ അവളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ എന്റെ കയ്യിലുള്ളൂ. അവൾ അവിശ്വസനീയമാംവിധം സുന്ദരിയായിരുന്നു, വളരെ ചെറുപ്പമായിരുന്നു. എനിക്ക് സ്റ്റേജിൽ നിന്ന് ഇതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, കാരണം ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുമ്പോൾ പോലും സങ്കടം കൊണ്ട് എനിക്ക് തളർച്ച തോന്നുന്നു. ഞാനീ നഷ്ടം ആഴത്തിൽ അറിയുന്നു. മുറിഞ്ഞു പോയ എന്റെ ഹൃദയം അവളുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും കൂടെയുണ്ട്. ബ്രസീലിലേക്ക് ടൂർ കൊണ്ട് വരുമ്പോൾ ഒരിക്കലും സംഭവിക്കരുതേ എന്നാഗ്രഹിച്ചിരുന്ന കാര്യമാണിത്.

ഇറാസ് ടൂറിന്റെ ഭാ​ഗമായി ബ്രസീലിലെ ടെയ്ലർ സ്വിഫ്റ്റിന്റെ ആദ്യ ഷോ നടന്നത് റിയോ ഡി ജനീറോയിലെ നിൽട്ടൺ സാന്റോസ് സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ ആളുകൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ കനത്ത ചൂടിനെത്തുടർന്ന് ആരാധകർ കോൺസർട്ടിൽ അസ്വസ്‌ഥരാവുകയും വെള്ളത്തിന് വേണ്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ടെയ്ലർ സ്വിഫ്റ്റ് തന്റെ ഷോ പോലും നിർത്തി വച്ച് ജനക്കൂട്ടത്തിലേക്ക് ഒരു വാട്ടർ ബോട്ടിൽ എറിഞ്ഞു കൊടുക്കുയും. ഒപ്പം 30, 35, 40 അടി പിന്നിലായി വെള്ളം ആവശ്യമുള്ള ആളുകൾ ഇവിടെയുണ്ടെന്നും ആർക്കാണോ അത് കൊടുക്കാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നതെങ്കിലും അവർ അത് ചെയ്യുന്നു എന്ന് ഉറപ്പാക്കാനും ടെയ്ലർ ആവശ്യപ്പെട്ടിരുന്നു,

Related Stories

No stories found.
logo
The Cue
www.thecue.in