'ജയിലർ തമിഴ്‌നാട്ടിലെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യണം' ; രജിനികാന്തിന് കത്തെഴുതി തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍

'ജയിലർ തമിഴ്‌നാട്ടിലെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യണം' ; രജിനികാന്തിന് കത്തെഴുതി തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലര്‍'. മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തും. ചിത്രം തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രജിനികാന്തിന് കത്ത് അയച്ചിരിക്കുകയാണ് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍. തമിഴ്നാട്ടിനുള്ള എല്ലാ തിയറ്ററുകളും ജയിലർ സിനിമ പ്രദർശിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാറാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ എല്ലാവരും തിയറ്ററിൽ വന്നു സിനിമ കാണണമെന്ന് രജനികാന്ത് അഭ്യർത്ഥിച്ചിരുന്നു. നിലവില്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ നടത്താന്‍ തമിഴ്നാട്ടില്‍ അനുമതിയില്ല രാവിലെ 9 മണിക്ക് മുതലേ ആദ്യ പ്രദര്‍ശനങ്ങള്‍ തുടങ്ങുകയുള്ളു. ഇത് മറികടക്കാനാണ് പരമാവധി എല്ലാ തിയറ്ററുകളിലും റിലീസ് എന്ന ആശയം സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ജയിലറിൽ ആദ്യമായി മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഉണ്ട്.

അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിലെ ജയിലറിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. വിജയ്യുടെ അടുത്ത ചിത്രം ലിയോയും തിയറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

Related Stories

No stories found.
logo
The Cue
www.thecue.in