
ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം ചലച്ചിത്ര പുരസ്‌കാരം വീണ്ടും പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. 2015 വർഷത്തെ ചലച്ചിത്ര പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജയം രവി നായകനായ ‘തനി ഒരുവൻ’ ആണ് മികച്ച ചിത്രം. ഇരുധി സുട്രു എന്ന ചിത്രത്തിലെ അഭിനയത്തിന് മാധവൻ മികച്ച നടനായും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘36 വയതനിലെ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജ്യോതിക മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇരുതി സുട്രു' ഒരുക്കിയ സുധ കൊങ്കരയാണ് മികച്ച സംവിധായിക.
1967ൽ ആയിരുന്നു ആദ്യമായി തമിഴ്‌നാട് സർക്കാർ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിച്ചത്. എന്നാൽ 2008 ൽ ചില പ്രശ്നങ്ങൾ കാരണം ഇത് നിർത്തലാക്കിയിരുന്നു. ശേഷം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നടൻ വിശാൽ വിജയിക്കുകയും അവാർഡ് വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് 2017 ൽ അവാർഡ് നൽകുന്നത് വീണ്ടും പുനരാരംഭിച്ചത്. 2008 മുതൽ 2014 വരെയുള്ള പുരസ്‌കാരം 2017 ൽ പ്രഖ്യാപിച്ചെങ്കിലും 2022 ല്‍ ആയിരുന്നു ഈ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
പുരസ്കാരങ്ങൾ
മികച്ച ചിത്രം: തനി ഒരുവൻ
മികച്ച രണ്ടാമത്തെ ചിത്രം: പസങ്ക 2
മികച്ച മൂന്നാമത്തെ ചിത്രം : പ്രഭ
പ്രത്യേക പുരസ്‌കാരം - ഇരുധി സുട്രു
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള മികച്ച ചിത്രം: പ്രത്യേക സമ്മാനം - 36 വയതിനിലെ
മികച്ച നടൻ - ആർ മാധവൻ (ഇരുധി സുട്രു)
മികച്ച നടി - ജ്യോതിക (36 വയതിനിലെ)
മികച്ച നടൻ: പ്രത്യേക പുരസ്‌കാരം - ഗൗതം കാർത്തിക് (വൈ രാജ വായ്)
മികച്ച നടി: പ്രത്യേക പുരസ്‌കാരം - റിതിക സിങ് (ഇരുധി സുട്രു)
മികച്ച വില്ലൻ - അരവിന്ദ് സ്വാമി (തനി ഒരുവൻ)
മികച്ച ഹാസ്യ നടൻ - സിംഗപ്പുലി (അഞ്ചുക്ക് ഒന്ന്)
മികച്ച ഹാസ്യ നടി - ദേവദർശിനി (തിരുട്ടു കല്യാണം, 36 വയതിനിലെ)
മികച്ച സഹനടൻ - തലൈവാസൽ വിജയ് (അപൂർവ മഹാൻ)
മികച്ച സഹനടി - ഗൗതമി (പാപനാശം)
മികച്ച സംവിധായിക - സുധ കൊങ്ങര (ഇരുധി സുട്രു)
മികച്ച കഥാകൃത്ത് - മോഹൻ രാജ (തനി ഒരുവൻ)
മികച്ച സംഭാഷണ രചയിതാവ് - ആർ ശരവണൻ (കത്തുക്കുട്ടി)
മികച്ച സംഗീത സംവിധായകൻ - ജിബ്രാൻ (ഉത്തമ വില്ലൻ, പാപനാശം)
മികച്ച ഗാനരചയിതാവ് - വിവേക് (36 വയതിനിലെ)
മികച്ച പിന്നണി ഗായകൻ - ഗാന ബാല (വൈ രാജാ വായ്)
മികച്ച പിന്നണി ഗായിക - കൽപ്പന രാഘവേന്ദർ (36 വയതിനിലെ)
മികച്ച ഛായാഗ്രാഹകൻ - റാംജി (തനി ഒരുവൻ)
മികച്ച സൗണ്ട് ഡിസൈനർ - എഎൽ തുക്കാറാം, ജെ മഹേശ്വരൻ (തക്ക തക്ക)
മികച്ച എഡിറ്റർ - ഗോപി കൃഷ്ണ (തനി ഒരുവൻ)
മികച്ച കലാസംവിധായകൻ - പ്രഭാഹരൻ (പസംഗ 2)
മികച്ച സ്റ്റണ്ട് കോർഡിനേറ്റർ - ടി രമേഷ് (ഉത്തമ വില്ലൻ)
മികച്ച കൊറിയോഗ്രാഫർ - ബൃന്ദ (തനി ഒരുവൻ)
മികച്ച മേക്കപ്പ് - ശബരി ഗിരീശൻ (36 വയതിനിലെ, ഇരുധി സൂട്രു)
മികച്ച വസ്ത്രാലങ്കാരം - വാസുകി ഭാസ്‌കർ (മായ)
മികച്ച ബാലതാരം - മാസ്റ്റർ നിശേഷ്, ബേബി വൈഷ്ണവി (പസംഗ 2)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ) - ഗൗതം കുമാർ (36 വയതിനിലെ)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (സ്ത്രീ) - ആർ ഉമ മഹേശ്വരി (ഇരുധി സുട്രു)