'മലയാള'ത്തില്‍ ആദ്യമായി പാടി അനിരുദ്ധ്; ഹിഷാമിന്റെ സംഗീതത്തില്‍ 'ടട്ട ടട്ടര' വരുന്നു

'മലയാള'ത്തില്‍ ആദ്യമായി പാടി അനിരുദ്ധ്; ഹിഷാമിന്റെ സംഗീതത്തില്‍ 'ടട്ട ടട്ടര'  വരുന്നു

തമിഴ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി മലയാളത്തില്‍ പാടുന്നു. മനു സി കുമാര്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശേഷം മൈക്കില്‍ ഫാത്തിമ' യ്ക്ക് വേണ്ടിയാണ് അനിരുദ്ധ് ഗാനമാലപിക്കുന്നത്. 'ടട്ട ടട്ടര' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രസകരമായ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മെയ് 27 ന് ഗാനം റിലീസ് ചെയ്യും

ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന് സുഹൈല്‍ കോയയാണ് വരികളെഴുതിയിരിക്കുന്നത്. സംവിധായകന്‍ മനു സി കുമാറും ഹിഷാമും ഗാനരചയിതാവ് സുഹൈല്‍ കോയയും ഒരുമിച്ചിരുന്ന് തങ്ങളുടെ പുതിയ ഗാനത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് ഗാനത്തിന്റെ ടീസറായി പുറത്തുവിട്ടിരിക്കുന്നത്.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in