'മനുഷ്യാവകാശ പ്രവര്‍ത്തനത്തെ ക്രിമിനല്‍കുറ്റമായി കാണുന്നയിടം', കേന്ദ്രത്തെ വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍

'മനുഷ്യാവകാശ പ്രവര്‍ത്തനത്തെ ക്രിമിനല്‍കുറ്റമായി കാണുന്നയിടം', കേന്ദ്രത്തെ വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടി സ്വര ഭാസ്‌കര്‍. മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍കുറ്റമായി കാണുന്ന സര്‍ക്കാരാണിതെന്ന് ട്വീറ്റില്‍ സ്വര ഭാസ്‌കര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടല്‍ മൂലമാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി കലാപത്തിന്റെ സമയത്തെ പൊലീസിന്റെ നിയമലംഘനവും വേട്ടയാടലും വ്യക്തമാക്കുന്ന ആംനസ്റ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും, ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന വാര്‍ത്തയുടെ ട്വീറ്റും പങ്കുവെച്ചായിരുന്നു സ്വര ഭാസ്‌കറിന്റെ കുറിപ്പ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മനുഷ്യാവകാശ പ്രവര്‍ത്തനത്തെ ക്രിമിനല്‍കുറ്റമായി കാണുന്നയിടം', കേന്ദ്രത്തെ വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍
'മോദി സര്‍ക്കാര്‍ വേട്ടയാടുന്നു'; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍

'രണ്ട് ചിത്രങ്ങളിലായി പുതിയ ഇന്ത്യയിലെ രണ്ട് വാര്‍ത്തകള്‍. ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനത്തെ ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാര്‍. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന വസ്തുത ഇപ്പോഴും ആരാണ് നിഷേധിക്കുന്നത്?', സ്വര കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in