താലി എടുത്ത് കൊടുത്ത് സൂര്യ; ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസുമായി താരം

താലി എടുത്ത് കൊടുത്ത് സൂര്യ; ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസുമായി താരം

ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസുമായി തമിഴ് താരം സൂര്യ. വിവാഹ വേദിയില്‍ നേരിട്ടെത്തിയായിരുന്നു താരം തന്റെ കടുത്ത ആരാധകനെ ഞെട്ടിച്ചത്. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിലാണ് സൂര്യ പങ്കെടുത്തത്.

വിവാഹത്തിന് താലി എടുത്ത് കൊടുത്തത് സൂര്യയായിരുന്നു. സഹോദരന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇതിന് ശേഷമാണ് സൂര്യ മടങ്ങിയത്.

വിവാഹത്തിന് എത്തുമെന്ന് സൂര്യ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥിരീകരിച്ചിരുന്നില്ല. വിവാഹത്തില്‍ പങ്കെടുക്കുന്ന സൂര്യയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in