ലോകേഷ് കനകരാജിന്റെ 'വിക്രമി'ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് നടന്‍ സൂര്യയുടെ കാമിയോ റോള്‍. മൂന്ന് മണിക്കൂര്‍ ധൈര്‍ഘ്യമുള്ള സിനിമയില്‍ വെറും അഞ്ച് മിനിറ്റ് മാത്രമാണ് സൂര്യയുള്ളതെങ്കിലും വലിയ പ്രേക്ഷക പ്രശംസയാണ് താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കാന്‍ സൂര്യ എത്ര പ്രതിഫലമാണ് വാങ്ങിയതെന്ന് പുറത്തുവന്നിരിക്കുകയാണ്.
പ്രതിഫലം ഒന്നും വാങ്ങാതെയാണ് സൂര്യ ചിത്രത്തില്‍ അഭിനയിച്ചത്. തമിഴ് സിനിമ നിരൂപകനായ പ്രശാന്ത് രങ്കസ്വാമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കമല്‍ ഹാസനൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്ന തന്റെ സ്വപ്‌നം സത്യമായതില്‍ കഴിഞ്ഞ ദിവസം സൂര്യ സന്തോഷം അറിയിച്ചിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിനോടും സൂര്യ നന്ദി പറഞ്ഞു.
ജൂണ്‍ 3നാണ് കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായ 'വിക്രം' തിയേറ്ററില്‍ എത്തിയത്. റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ വിക്രം നൂറ് കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ആദ്യ ദിവസം മാത്രം തമിഴ്‌നാട്ടില്‍ ചിത്രം നേടിയത് 30 കോടിക്ക് മുകളിലായിരുന്നു.
കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.