രാജാക്കണ്ണിന്റെ പാര്‍വതിക്ക് സൂര്യയുടെ 15 ലക്ഷം; കൈമാറി സി.പി.എം സംസ്ഥാന സെക്രട്ടറി

രാജാക്കണ്ണിന്റെ പാര്‍വതിക്ക് സൂര്യയുടെ 15 ലക്ഷം; കൈമാറി സി.പി.എം സംസ്ഥാന സെക്രട്ടറി

സൂര്യ പ്രധാനകഥാപാത്രമായെത്തിയ 'ജയ് ഭീം' സിനിമയ്ക്ക് പ്രചോദനമായ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിക്ക് 15 ലക്ഷം കൈമാറി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സൂര്യയുടെയും, ജ്യോതികയുടെയും നിര്‍മ്മാണകമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റിന് വേണ്ടി സി.പി.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് തുക ബാങ്കില്‍ ഡെപോസിറ്റ് ചെയ്തതിന്റെ രേഖകള്‍ കൈമാറിയത്.

സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു രേഖകള്‍ കൈമാറിയത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുമ്പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമായി സൂര്യ ഒരു കോടി രൂപ നല്‍കിയിരുന്നു.

പാര്‍വതി അമ്മാളിന്റെ ജീവിതം ജയ് ഭീമില്‍ സെങ്കണി എന്ന കഥാപാത്രമായാണ് എത്തിയത്. എന്നാല്‍ ചെന്നൈയിലെ പോരൂരില്‍ ഓലമേഞ്ഞ കുടിലില്‍ താമസിക്കുന്ന പാര്‍വതി അമ്മാളിന്റെ ജീവിതം ദുരിതം നിറഞ്ഞതാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പാര്‍വതി അമ്മാളിന് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് രാഘവ ലോറന്‍സ് ഉറപ്പ് നല്‍കിയിരുന്നു.

ഇതിനിടെ സിനിമയിലൂടെ വണിയാര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സമുദായ നേതൃത്വം രംഗത്തെത്തിയ സാഹചര്യത്തില്‍ സൂര്യയുടെ ചെന്നൈയിലെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. ചിത്രത്തിലെ ചില രംഗങ്ങളില്‍ വണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചതിന്, നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ മാപ്പ് പറയണം. അതോടൊപ്പം തന്നെ അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in