'സൂരറൈ പൊട്രു' ഹിന്ദിയില്‍ ഒരു ചെറിയ കാമിയോ: അക്ഷയ് കുമാറിനെ കണ്ടത് നൊസ്റ്റാള്‍ജിക് അനുഭവമെന്ന് സൂര്യ

'സൂരറൈ പൊട്രു' ഹിന്ദിയില്‍ ഒരു ചെറിയ കാമിയോ: അക്ഷയ് കുമാറിനെ കണ്ടത് നൊസ്റ്റാള്‍ജിക് അനുഭവമെന്ന് സൂര്യ

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന സൂരറൈ പൊട്രു ഹിന്ദി റീമേക്കില്‍ നടന്‍ സൂര്യ കാമിയോ റോളില്‍ എത്തുന്നു. സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അക്ഷയ് കുമാറിനെ വീര്‍ ആയി കണ്ടത് തനിക്ക് ഒരു നൊസ്റ്റാള്‍ജിക്ക് അനുഭവമായിരുന്നു എന്നും സൂര്യ പറയുന്നു.

'അക്ഷയ് കുമാര്‍ സര്‍, നിങ്ങളെ വീര്‍ ആയി കണ്ടത് ഒരു നൊസ്റ്റാള്‍ജിക്ക് അനുഭവമായിരുന്നു. നമ്മുടെ കഥ വീണ്ടും മനോഹരമായി വരുന്നത് കാണാന്‍ കഴിയുന്നുണ്ട് സുധ. സൂരറൈ പൊട്രു ഹിന്ദിയില്‍ ഒരു ചെറിയ കാമിയോ ചെയ്തു. മാരന്‍ ഈ ടീമുമായുള്ള എല്ലാ നിമിഷവും ആസ്വദിച്ചു', എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.

സൂര്യ തന്നെ കേന്ദ്ര കഥാപാത്രമായ തമിഴ് ചിത്രം 'സൂരറൈ പൊട്രു' മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. തമിഴ് ചിത്രം സംവിധാനം ചെയ്ത സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച നെടുമാരന്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്.

സൂര്യയുടെ 2ഡി എന്റര്‍ട്ടെയിന്‍മെന്റ്, അബുണ്ടാന്‍ഷ എന്റര്‍ട്ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എയര്‍ ഡെക്കാന്‍ ഫൗണ്ടറായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സുരറൈ പൊട്രു. ഹിന്ദി റീമേക്കില്‍ നോര്‍ത്ത് ഇന്ത്യന്‍ പശ്ചാത്തലത്തിലായിരിക്കും കഥ നടക്കുക.

ചിത്രത്തില്‍ രാധിക മദാനാണ് നായിക. തമിഴില്‍ അപര്‍ണ്ണ ബാലമുരളിയായിരുന്നു സൂര്യയുടെ നായിക. ജി.വി പ്രകാശാണ് സംഗീത സംവിധാാനം.

Related Stories

No stories found.
logo
The Cue
www.thecue.in