'ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുന്നു'; സൂര്യ

'ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുന്നു'; സൂര്യ

പ്രേക്ഷകര്‍ വളരേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് 'മലയന്‍കുഞ്ഞ്'. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനായി എത്തുന്ന 'മലയന്‍കുഞ്ഞ്' ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററില്‍ പങ്ക് വെച്ച് കൊണ്ടാണ് സൂര്യ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

'ഫാസില്‍ സാറിനോട് സ്‌നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.' എന്നാണ് സൂര്യ കുറിച്ചിരിക്കുന്നത്.

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത 'മലയന്‍കുഞ്ഞ്' ജൂലൈ 22 ന് ആണ് റിലീസ് ചെയ്യുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും, ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ റഹ്‌മാന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും 'മലയന്‍കുഞ്ഞി'നുണ്ട്.

'ക്ലോസ്ട്രോഫോബിയ ഉള്ളവര്‍ സിനിമ കാണരുത്, ഇത് നിങ്ങളെ അസ്വസ്ഥരാക്കും' എന്ന മുന്നറിയിപ്പുമായി അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പങ്ക് വെച്ച പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇടുങ്ങിയതും പരിമിതവുമായ ഇടങ്ങളോടുള്ള ഭയമാണ് 'ക്ലോസ്ട്രോഫോബിയ'. അത്തരമൊരു സ്ഥലത്ത് കുടുങ്ങി പോകുന്ന ഫഹദിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പങ്ക് വെച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in